ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെതിരെ രാഷ്ട്രീയനീക്കങ്ങളുമായി ബി ജെ പി. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് പ്രതിപക്ഷം ഗവർണർആനന്ദി ബെൻ പട്ടേലിന്കത്തെഴുതി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എയ്ക്ക് മികച്ച വിജയം ലഭിക്കുമെന്ന എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിനു പിന്നാലെയാണ് ബി ജെ പി നീക്കമെന്നതും ശ്രദ്ധേയമാണ് സർക്കാർ തനിയെ താഴെ വീഴുമെന്നും കുതിരക്കച്ചവടത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ പ്രതികരിച്ചു. ചില കോൺഗ്രസ് എം എൽ മാർ ബി ജെ പിയിൽ ചേരാൻ സന്നദ്ധത കാണിച്ചതായും ഭാർഗവ കൂട്ടിച്ചേർത്തു. Madhya Pradesh Leader of Opposition & BJP leader Gopal Bhargava: It will fall on its own (MP Government), I dont believe in horse-trading but I feel its time has come and it will have to go soon. pic.twitter.com/MrTMquZa0g — ANI (@ANI) May 20, 2019 കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയിൽനിന്ന് കോൺഗ്രസ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായത് 116 സീറ്റുകളാണ്. എന്നാൽ കോൺഗ്രസിന് 114 സീറ്റുകളെ ലഭിച്ചുള്ളു. തുടർന്ന് ബി എസ് പിയുടെയും സമാജ്വാദി പാർട്ടിയുടെയും പിന്തുണയോടെയാണ് കോൺഗ്രസ് സർക്കാർ രൂപവത്കരിച്ചത്. നാല് സ്വതന്ത്ര എം എൽ എമാർ, രണ്ട് ബി എസ് പി എം എൽ എമാർ, ഒരു എസ് പി എ എൽ എന്നിവരാണ് കമൽനാഥ് സർക്കാരിന് പിന്തുണ നൽകിയിരിക്കുന്നത്. 109 അംഗങ്ങളാണ് ബി ജെ പിക്കുള്ളത്. content highlights:congress govt in madhyapradesh is minority says bjp
from mathrubhumi.latestnews.rssfeed http://bit.ly/2JQ77cN
via
IFTTT
No comments:
Post a Comment