ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിപക്ഷകക്ഷി നേതാക്കളുമായുള്ള ചന്ദ്രബാബു നായിഡുവിന്റെ കൂടിക്കാഴ്ചകൾ തുടരുന്നു. കഴിഞ്ഞദിവസങ്ങളിൽ രാഹുൽഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം തിങ്കളാഴ്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കാണും. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ബംഗാൾ സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച. എക്സിറ്റ് പോൾ ഫലങ്ങളിൽ ബി.ജെ.പിയ്ക്ക് സാധ്യത കൽപ്പിച്ചതോടെ പ്രതിപക്ഷസഖ്യത്തിന്റെ നീക്കങ്ങൾ വേഗത്തിലാക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ ശ്രമം. തിങ്കളാഴ്ചയിലെ കൂടിക്കാഴ്ചയിൽ ബി.ജെ.പിക്കെതിരായ മുന്നണിയെക്കുറിച്ച് നായിഡു മമതയുമായി ചർച്ച ചെയ്യും. കഴിഞ്ഞദിവസങ്ങളിൽ മറ്റുനേതാക്കളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളും അദ്ദേഹം ബംഗാൾ മുഖ്യമന്ത്രിയോട് വിശദീകരിക്കും. മെയ് 23-ന് മുൻപ് തന്നെ പ്രതിപക്ഷകക്ഷികൾക്കിടയിൽ ബി.ജെ.പി.ക്കെതിരായ സഖ്യധാരണയുണ്ടാക്കാനാണ് ചന്ദ്രബാബു നായിഡു തിരക്കിട്ടനീക്കങ്ങൾ നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, ബി.എസ്.പി. അധ്യക്ഷ മായാവതി, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആംആദ്മി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. Content Highlights:Andhra CM Chandrababu Naidu Will Meet West Bengal CM Mamata Banarjee on Monday
from mathrubhumi.latestnews.rssfeed http://bit.ly/2HCroA2
via
IFTTT
No comments:
Post a Comment