കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീറിനെ സിപിഎം പ്രവർത്തകർ അക്രമിച്ചുവെന്ന മൊഴി നസീർ നൽകിയിട്ടില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജൻ. നസീറിനെ സന്ദർശിച്ചപ്പോൾ ഇക്കാര്യം നസീർ തന്നോട് പറഞ്ഞതായും ജയരാജൻ പറഞ്ഞു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ള നസീറിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു ജയരാജൻ. മൂന്ന് പേർ അക്രമിച്ചുവെന്നാണ് പറഞ്ഞത്. ഇതിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ് ആരോപണം. അദ്ദേഹത്തെ പാർട്ടി പുറത്താക്കിയിട്ടില്ല. മെമ്പർഷിപ്പ് പുതുക്കാത്തതിനാൽ സ്വാഭാവികമായും പുറത്തായതാണ്. ഒരു തരത്തിലുള്ള വ്യക്തി വൈരാഗ്യവും ഇല്ല. അദ്ദേഹത്തിന്റെ സഹോദരനടക്കം ഇപ്പോഴും സി പി എം പ്രവർത്തകനാണ്.തനിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റ അടക്കം പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം. സി.പി.എമ്മിനെതിരെ ഇത്തരം അപവാദ പ്രചാരണങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഇതൊന്നും വിജയിക്കാൻ പോകുന്നില്ലെന്നും ജയരാജൻ പറഞ്ഞു. Content Highlights:vadakara loksabha constituency ldf candidate p jayarajan visits cot naseer
from mathrubhumi.latestnews.rssfeed http://bit.ly/2VDYqVk
via
IFTTT
No comments:
Post a Comment