കൊളംബോ: ശ്രീലങ്കയിലെ പള്ളിയിലും ഹോട്ടലിലും ഐഎസ് ഭീകരർ നടത്തിയ ചാവേർ സ്ഫോടനത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്കൻ അധികൃതർ. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മുസ്ലിം വിരുദ്ധ സന്ദേശങ്ങൾ മേഖലയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ഫേയ്സ്ബുക്ക്, വാട്സ്ആപ്പ് അടക്കമുള്ളവയ്ക്കാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് സമാധാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സമൂഹമാധ്യമങ്ങൾക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫേയ്സ്ബുക്കും വാട്സ്ആപ്പും കൂടാതെ വൈബർ, ഇമോ, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവയ്ക്കും താൽകാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചാവേർ സ്ഫോടനത്തെ തുടർന്ന് മുസ്ലിം പള്ളികൾക്കും മുസ്ലിം ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനങ്ങൾക്കും നേരെ കല്ലേറ് അടക്കമുള്ള അതിക്രമങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി മുസ്ലിം പള്ളികൾക്കും വീടുകൾക്കും കാര്യമായ തകരാറുകൾ സംഭവിച്ചതായി ശ്രീലങ്കയിലെ മുസ്ലിം സംഘടനയായി മുസ്ലിം കൗൺസിൽ ഓഫ് ശ്രീലങ്ക ആരോപിച്ചു. ഫേയ്സ്ബുക്കിലൂടെയുള്ള തർക്കങ്ങളെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ ക്രൂരമർദ്ദനത്തിന് ഇരയായാതായും റിപ്പോർട്ടുണ്ടായിരുന്നു. പ്രകോപനം സൃഷ്ടിക്കുന്ന ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ നിരവധി അറസ്റ്റുകളും അടുത്തിടെ നടന്നിരുന്നു. Content Highlights:Sri Lanka Blocks Social Media, Facebook Post, Anti-Muslim Riot, Colombo blast
from mathrubhumi.latestnews.rssfeed http://bit.ly/2WF3bPH
via
IFTTT
No comments:
Post a Comment