മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി പാര്‍ട്ടി ചാനലിന് നല്‍കിയതിനെതിരെ ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി പാര്‍ട്ടി ചാനലിന് നല്‍കിയതിനെതിരെ ബി.ജെ.പി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ട് ന്റെ നിർമാണം സി.പി.എം പാർട്ടി ചാനലിന് കൈമാറിയതിനെതിരെ ബി.ജെ.പി. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിനെ പാർട്ടിയുടെ ഉപസ്ഥാപനമാക്കി മാറ്റുകയാണെന്ന് വി.മുരളീധരൻ എം.പി ആരോപിച്ചു. സർക്കാരിനെ എ.കെ.ജി സെന്ററിലേക്കു മാത്രമല്ല പാർട്ടി ചാനലിലേക്കും പറിച്ചുനടാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ നിർമാണ ചുമതല സർക്കാർ കൈരളി ചാനലിന് നൽകിയതിനെ തുടർന്നാണ് വി.മുരളീധരന്റെ പ്രതീകരണം. രഹസ്യസ്വഭാവമുള്ള രേഖകൾപോലും പരിപാടിയുടെ ഭാഗമായി പരിശോധിക്കേണ്ടിവരും. പാർട്ടി ചാനലിന് പരിപാടി കൈമാറുന്നതിലൂടെ സർക്കാർ സംവിധാനം മുഴുവൻ ഉപയോഗിക്കുന്നതിന് അവർക്ക് അവസരമൊരുക്കുയാണ് ചെയ്യുന്നതെന്നും വി. മുരളീധരൻ ആരോപിച്ചു. സി ഡിറ്റിന്റെ സഹായത്തോടെ പൂർണമായും സർക്കാർ സംവിധാനം ഉപയോഗിച്ചാണ് പരിപാടി ഇപ്പോൾ തയാറാക്കുന്നത്. പരിപാടിയുടെ നിർമാണം ഇടതു മുന്നണിയുടെ കാലത്ത് അവരുടെ പാർട്ടി ചാനലിന് നൽകിയതിനാൽ യു.ഡി.എഫ് സർക്കാർ വന്നാൽ അത് അവരുടെചാനലിനായിരിക്കും നൽകുക.- വി.മുരളീധരൻ പറഞ്ഞു. Content Highlights:V Muralidharan, CMs weekly programme, kairali channel, Namm Munnot


from mathrubhumi.latestnews.rssfeed http://bit.ly/2E5Yd7s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages