ഭീകരാക്രമണത്തിനു പിന്നാലെ മുസ്ലീങ്ങള്‍ക്കു നേരെ ആക്രമണം: വാട്‌സ്ആപും ഫേസ്ബുക്കും ശ്രീലങ്കയില്‍ വിലക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ഭീകരാക്രമണത്തിനു പിന്നാലെ മുസ്ലീങ്ങള്‍ക്കു നേരെ ആക്രമണം: വാട്‌സ്ആപും ഫേസ്ബുക്കും ശ്രീലങ്കയില്‍ വിലക്കി

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ മുസ്ലീം പള്ളിയിലും മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഫേസ്ബുക്ക്, വാട്‌സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളും മെസേജിംഗ് ആപുകളുമാണ് താത്ക്കാലികമായി ബ്ലോക്ക് ചെയ്തത്.

ഫേസ്ബുക്കിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഞായറാഴ്ച ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ ചിലൗവില്‍ ഒരു മുസ്ലീം യുവാവിനെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. മോസ്‌കുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ളസ്ഥാപനങ്ങളും ജനക്കൂട്ടം തകര്‍ത്തിരുന്നു. ഇതിനു പിന്നലെയാണ് നവമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഫേസ്ബുക്കില്‍ പ്രകോപനപരമായ പരാമര്‍ശം പോസ്റ്റ ചെയ്തയ അബുദുള്‍ ഹമീദ് മുഹമ്മദ് ഹസ്മാര്‍ (38) എന്നയാളെ അറസ്റ്റു ചെയ്തായി അധികൃതര്‍ വ്യക്തമാക്കി. 'ഒരുനാള്‍ നിങ്ങള്‍ കരയും' എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. അത് ആക്രമണത്തിനുള്ള ഭീഷണിയാണെന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍.

മുസ്ലീങ്ങളുടെ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയ ഒരു കൂട്ടം ആളുകളെ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി കുറുനെഗല ജില്ലയില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു. അതിനിടെ, ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയെങ്കിലും ക്രമസമാധാന നില നിയന്ത്രണത്തിലാക്കാന്‍ പോലീസ് രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെന്ന് സൈനിക വക്താവ് സുമിത് അട്ടപ്പട്ടു പറഞ്ഞു.



from mangalam.com http://bit.ly/2Hi8hwi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages