യുഡിഎഫ് 15 സീറ്റുകള്‍ നേടും എല്‍ഡിഎഫിന് അഞ്ചും ; ബിജെപിയ്ക്ക് ഇത്തവണയും രക്ഷയില്ല ; ന്യൂനപക്ഷവോട്ടുകള്‍ എതിരായാല്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും കോണ്‍ഗ്രസ് ജയിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

യുഡിഎഫ് 15 സീറ്റുകള്‍ നേടും എല്‍ഡിഎഫിന് അഞ്ചും ; ബിജെപിയ്ക്ക് ഇത്തവണയും രക്ഷയില്ല ; ന്യൂനപക്ഷവോട്ടുകള്‍ എതിരായാല്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും കോണ്‍ഗ്രസ് ജയിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫലമറിയാന്‍ ദിവസങ്ങള്‍ എണ്ണപ്പെട്ടു കൊണ്ടിരിക്കെ ഇത്തവണ കോണ്‍ഗ്രസിന് മുന്‍തൂക്കം കിട്ടുമെന്നും എല്‍ഡിഎഫ് അഞ്ചു സീറ്റുകളില്‍ ഒതുങ്ങേണ്ടി വരുമെന്നും ബിജെപിയ്ക്ക് രക്ഷയില്ലെന്നും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ: ജയശങ്കറിന്റെ വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ വോട്ടു ധ്രുവീകരിക്കുന്നതും കേന്ദ്രത്തില്‍ ബിജെപി വരുന്നതില്‍ ന്യുനപക്ഷങ്ങള്‍ക്കുള്ള ആശങ്കയുമാണ് ബിജെപിയ്ക്ക് തിരിച്ചടിയാകുക എന്നാണ് കണ്ടെത്തല്‍.

കാസര്‍ഗോഡ്, പാലക്കാട്, ആലപ്പുഴ, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന്റെ സാധ്യതകള്‍. ബാക്കി 15 സീറ്റുകളിലും കോണ്‍ഗ്രസ് വിജയം നേടും. കഴിഞ്ഞ തവണ എട്ടു സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇടതുപക്ഷം അഞ്ചിലേക്ക് ചുരുങ്ങുന്നത്. പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ക്രിസ്ത്യന്‍വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നും അത് യുഡിഎഫില്‍ കേന്ദ്രീകരിക്കപ്പെടുമെന്നുമാണ് കണ്ടെത്തല്‍. സുരേന്ദ്രന് ഗുണം കിട്ടുന്ന രീതിയില്‍ കൂടുതല്‍ ഹിന്ദു വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന് മേലേക്ക് ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.

ശബരിമല വിഷയത്തേക്കാള്‍ കേന്ദ്രത്തിലെ വിഷയങ്ങളാകും കേരളത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക. ഇത് മുസ്‌ളീം- ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കപ്പെടുന്ന രീതിയിലേക്ക് മാറും. അത് നേട്ടമായി മാറുക യുഡിഎഫിനാകും. കേരളത്തില്‍ ബിജെപിയുടെ സാധ്യത ന്യൂനപക്ഷ വോട്ടുകള്‍ക്ക് മുകളില്‍ ഉയരേണ്ട ഹിന്ദു വികാരമാണ്. എന്നാല്‍ അതിന് സാധ്യതയില്ല. തിരുവനന്തപുരത്ത് കുമ്മനം ജയിക്കാനും സാധ്യതയില്ല. മുസ്‌ളീം - ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കപ്പെടുന്ന സാഹചര്യം കഴിഞ്ഞ തവണത്തേത് പോലെ തിരുവനന്തപുരത്ത് ഇത്തവണയും ഉണ്ടാകും. ശശി തരൂര്‍ ജയിച്ചു കയറുന്നതിലേക്കാണ് ഈ സാധ്യതകള്‍.

വടകരയില്‍ കെ മുരളീധരന്റെ വരവ് മത്സരം കടുപ്പിച്ചിട്ടുണ്ട്. മുസ്‌ളീം ലീഗിന്റെ വോട്ടുകള്‍ക്ക് പുറമേ നിഷ്പക്ഷ വോട്ടുകളും കുറച്ചു ബിജെപി വോട്ടുകളും പിടിച്ചാല്‍ മുരളീധരന് അനുകൂലമാകും കാര്യങ്ങള്‍. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തെ മറികടക്കുന്ന തരീത്തിലുള്ള ഒരു ഹിന്ദു വികാരം ഉണ്ടായിട്ടുണ്ടെങ്കില്‍ മാത്രമേ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിയ്ക്ക് ജയിക്കാനാകൂ എന്നും പറയുന്നു. ഒരു പ്രമുഖ വാര്‍ത്താചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയശങ്കര്‍ ഈ വിലയിരുത്തല്‍ നടത്തുന്നത്.



from mangalam.com http://bit.ly/2YlBSdK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages