സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മിന്നുന്ന വിജയമാണ് മംമ്ത നായ്ക് എന്ന പെണ്‍കുട്ടി നേടിയത്. 500 ല്‍ 452 മാര്‍ക്ക് നേടി 90.4% വിജയമാണ് മംമ്ത കരസ്ഥമാക്കിയത്. മംമ്തയുടെ വിജയം സാധാരണ കുട്ടികളെ പോലെയല്ല. കാരണം മംമ്ത ഒരു സെറിബ്രല്‍ പാല്‍സി രോഗിയാണ്. മംമ്തയുടെ വിജയത്തിളക്കത്തിന് കാരണം അന്ധേരി വെസ്റ്റിലെ രാജ് ഹാന്‍സ് വിദ്യാലയയും അവിടുത്തെ അധ്യാപകരും സഹപാഠികളുമാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയുടെ കൈ പിടിച്ച് അഡ്മിഷനായി മംമ്ത നിരവധി സ്‌കൂളുകള്‍ കയറിയിറങ്ങി. പക്ഷേ, രോഗിയായ അവള്‍ക്ക് പ്രവേശനം നല്‍കാന്‍ ആരും തയാറായിരുന്നില്ല. ഒടുവില്‍ അന്ധേരി വെസ്റ്റിലെ രാജ് ഹാന്‍സ് വിദ്യാലയം അവള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടു. പത്താം ക്ലാസ് ഫലം വന്നപ്പോള്‍ അവള്‍ സ്‌കൂളിലെ താരവുമായി. മംമ്തയ്ക്കൊപ്പം ക്ലാസിലിരിക്കാന്‍ അമ്മ രുപാലിയെയും സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചിരുന്നു. അമ്മ തന്നെ എല്ലാ വിഷയങ്ങളും പഠിപ്പിച്ചിരുന്നതിനാല്‍ ട്യൂഷന്റെ ആവശ്യമുണ്ടായില്ല. സ്‌കൂള്‍ സമയത്തിന്റെ കാര്യത്തിലും മംമ്തയ്ക്ക് അധികൃതര്‍ ഇളവ് നല്‍കി.
നല്ല ഓര്‍മ്മ ശക്തിയും പഠിക്കാനുള്ള ഇഷ്ടവും മംമ്ത പ്രകടിപ്പിച്ചിരുന്നു. മംമ്തയെ സൈക്കോളജി പഠിപ്പിക്കണമെന്നാണ് രുപാലിയുടെ ആഗ്രഹം. സെറിബ്രല്‍ പാല്‍സി ബാധിച്ചവര്‍ക്ക് തനിയെ നടക്കാനോ, എഴുതാനോ, വ്യക്തമായി സംസാരിക്കാനോ സാധിക്കാറില്ല. കണക്ക് ഒഴിവാക്കി മറ്റു വിഷയങ്ങളില്‍ വാചാ പരീക്ഷയാണ് മംമ്തയ്ക്കായി നടത്തിയത്. രോഗം കാരണം മ്യൂസിക്കോ ആര്‍ട്സോ തിരഞ്ഞെടുത്തില്ല. സാമൂഹ്യ ശാസ്ത്രത്തിന് 100 ല്‍ 92 മാര്‍ക്ക് ലഭിച്ചു. സ്‌കൂളിലെ എല്ലാവര്‍ക്കും പ്രചോദമാണു മംമ്തയെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപ്ശിഖ ശ്രീവാസ്തവ് പറയുന്നു.
from mangalam.com http://bit.ly/2EfNJ5z
via IFTTT
No comments:
Post a Comment