ഗോഡ്‌സെയെ പിന്തുണച്ച് കേന്ദ്രമന്ത്രി; വിവാദമായപ്പോള്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു, അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് വാദം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

ഗോഡ്‌സെയെ പിന്തുണച്ച് കേന്ദ്രമന്ത്രി; വിവാദമായപ്പോള്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു, അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് വാദം

ന്യൂഡല്‍ഹി: ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രശംസിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചു. ഗോഡ്‌സെയെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നുവരുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഹെഗ്‌ഡെയുടെ ട്വീറ്റ്. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനയെ ബി.ജെ.പി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഹെഗ്‌ഡെയുടെ പ്രസ്താവന.

ഇന്നത്തെ തലമുറ ഗോഡ്‌സെയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഈ സംവാദത്തില്‍ ഗോഡ്‌സെയ്ക്കു വരെ സന്തോഷമുണ്ടാകുമെന്നുമായിരുന്നു ഹെഗ്‌ഡെയുടെ ട്വീറ്റ്. പ്രഗ്യാ സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സംഭവം വിവാദമായതോടെ ഹെഗ്‌ഡെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

പിന്നാലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദമുയര്‍ത്തിയും ഹെഗ്‌ഡെ രംഗത്ത് വന്നു. ഇന്നലെ മുതല്‍ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഗാന്ധിജിയുടെ കൊലാതകത്തെ ന്യായീകരിക്കുന്ന വിഷയമില്ല. ഗാന്ധിജിയുടെ കൊലയാളിയോട് യാതൊരു അനുകമ്പയുമില്ല. രാജ്യത്തിന് ഗാന്ധിജി നല്‍കിയ സംഭാവനകളോട് തികഞ്ഞ ആദരവാണുള്ളതെന്നും ഹെഗ്‌ഡെ പറഞ്ഞു.

ഗോഡ്‌സെ രാജ്യസ്‌നേഹി ആയിരുന്നു എന്നാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ പ്രസ്താവിച്ചത്. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിംഗ് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ പ്രഗ്യാ സിംഗിനെ ബി.ജെ.പി തള്ളിപ്പറഞ്ഞു.



from mangalam.com http://bit.ly/2WRLzR0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages