ഗുവാഹത്തി : സാമുദായിക സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കര്‍ഫ്യു പ്രഖ്യാപിച്ച ഹൈലകണ്ടിയില്‍ നിന്ന് പുറത്ത് വരുന്ന സന്തോഷകരമായ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. പ്രസവവേദനയില്‍ പുളയുന്ന അയല്‍ക്കാരിയായ ഹിന്ദു യുവതിയുമായി കര്‍ഫ്യൂ പോലും വകവെക്കാതെ ഇസ്ലാം മതവിശ്വാസിയായ മഖ്ബൂല്‍ എന്ന ഓട്ടോ ഡ്രൈവര്‍ ആശുപത്രിയിലേക്ക് പറന്നു. സമാധാനത്തിന്റെ പ്രതീകമായി പിറന്ന അവന് മാതാപിതാക്കള്‍ ശാന്തിയെന്നു പേരിട്ടു.
അസമിലെ ഹൈലകണ്ടിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. സംഘര്‍ഷത്തിനിടെ കഴിഞ്ഞ ദിവസം നടന്ന പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 15ഓളം പേര്‍ക്ക് പരിക്കേറ്റു. 12 കടകള്‍ കൊള്ളയടിച്ചു. 15 വാഹനങ്ങളാണ് തകര്‍ക്കപ്പെട്ടത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സമയത്തായിരുന്നു റുബോണ്‍ ദാസിന്റെ ഭാര്യ നന്ദിതക്ക് പേറ്റുനോവ് തുടങ്ങിയത്.
പരിഭ്രാന്തനായ റുബോണ്‍ സഹായത്തിന് പലരേയും വിളിച്ചുനോക്കിയെങ്കിലും ആരും എത്തിയില്ല. അടുത്ത സുഹൃത്തുക്കള്‍ പോലും കയ്യൊഴിഞ്ഞു. റുബോണിന്റെ അവസ്ഥ അറിഞ്ഞ മഖ്ബൂല്‍ തന്റെ ഓട്ടോയുമായി എത്തുകയായിരുന്നു. തന്റെ സുഹൃത്തായ റുബോണിനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷത്തിലാണ് മഖ്ബൂല്‍. എല്ലാം ദൈവാനുഗ്രഹം. ഇയാള്‍ പറയുന്നു. നന്ദിതയെ സമയത്തിന് ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്തിന് തന്നോട് നന്ദി പറഞ്ഞ റുബോണിനും മഖ്ബൂല്‍ അതാണ് പറഞ്ഞത്. ദൈവത്തോട് നന്ദി പറയൂ.
മഖ്ബൂലിനെ പ്രശംസിക്കുകയാണ് കലക്ടറുള്‍പെടെ ഉന്നത ഉദ്യോഗസ്ഥര്‍. നന്ദിതയെ സമയത്തിന് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത് മഖ്ബൂലിന്റെ ധീരതയും മനുഷ്യത്വവും കൊണ്ട് മാത്രമാണെന്ന് പിന്നീട് ഇവരെ സന്ദര്‍ശിച്ച ജില്ല പൊലീസ് സൂപ്രണ്ട് മോഹനീഷ് മിശ്ര പറഞ്ഞു. ഹിന്ദുക്കളും മുസ്ലിങ്ങള്‍ക്കുമിടയിലെ ഇത്തരം സ്‌നേഹത്തിന്റെ കഥകളാണ് പുറം ലോകമറിയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണ്‍കുട്ടിയായിട്ടും കുഞ്ഞിനെ ശാന്തി എന്നു വിളിച്ചതിനും അദ്ദേഹം അഭിനന്ദനമറിയിച്ചു.
from mangalam.com http://bit.ly/2WbVOSX
via IFTTT
No comments:
Post a Comment