കേന്ദ്രം കേരളത്തോട് വിവേചനം കാണിച്ചിട്ടില്ല; മുഖ്യമന്ത്രിയെ തള്ളി ജാവദേക്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

കേന്ദ്രം കേരളത്തോട് വിവേചനം കാണിച്ചിട്ടില്ല; മുഖ്യമന്ത്രിയെ തള്ളി ജാവദേക്കര്‍

ന്യൂഡൽഹി: കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ തടയിടുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. മുഖ്യമന്ത്രിക്ക് കള്ളം പറയാം. എന്നാൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് വിവേചനം കാണിച്ചിട്ടില്ലെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഏതുപാർട്ടി ഭരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി ചിന്തിക്കുന്നത്. കണ്ണൂർ വിമാനത്താവളം ഉൾപ്പെടെയുള്ള വികസനങ്ങൾ കേന്ദ്രസർക്കാർ നടപ്പിലാക്കിയതാണ്. ജനങ്ങൾക്ക് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു കൊണ്ടായിരുന്നില്ല അത്. പതിമൂന്ന്, പതിനാല് ധനകാര്യ കമ്മീഷൻ റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ദേശീയപാതാ വികസനം മുൻഗണനാ പട്ടിക ഒന്നിൽനിന്ന് രണ്ടിലേക്ക് മാറ്റിയ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം, അതേസമയം കേരളത്തിലെ ദേശീയപാതാ വികസനം മുൻഗണനാ പട്ടിക ഒന്നിൽനിന്ന് രണ്ടിലേക്ക് മാറ്റിയതിനെതിരെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് അയച്ചിട്ടുണ്ട്. content highlights:union minister Prakash Javadekar,cm pinarayi vijayan, national highway controversy


from mathrubhumi.latestnews.rssfeed http://bit.ly/2Lvpoig
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages