തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം: ഹയർ സെക്കൻഡറി -84.33%. വി എച്ച് എസ് ഇ-80.07%. ടി എച്ച് എസ് ഇ- 69.76%. എ എച്ച് എ ഇ-93.59%. 311375 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 14,244 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം, 87.44%. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയശതമാനം- 78%. 183 കുട്ടികൾ 1200ൽ 1200 മാർക്കും കരസ്ഥമാക്കി. 71 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. ഇതിൽ 12 എണ്ണം സർക്കാർ സ്കൂളുകളാണ്. 25 ഏയ്ഡഡ് സ്കൂളുകളും 34 അൺ ഏയ്ഡഡ് സ്കൂളുകളും 8 സ്പെഷൽ സ്കൂളുകളും നൂറുമേനി കരസ്ഥമാക്കി. മേയ് പത്തുമുതൽ പ്ലസ് വൺ അഡ്മിഷന് അപേക്ഷ സമർപ്പിക്കാം. വിജയശതമാനത്തിൽ വർധനയുണ്ട്. 83.75 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 3,69, 238 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പരീക്ഷാഫലം ഈ സൈറ്റുകളിൽ പരിശോധിക്കാം. http://bit.ly/2VnkV5J. content highlights:higher secondary exam result
from mathrubhumi.latestnews.rssfeed http://bit.ly/2H4Ze0d
via
IFTTT
No comments:
Post a Comment