ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്കും എതിരായ തിരഞ്ഞെടുപ്പ് ചട്ടലംഘനപരാതികളിൽ നീതിയുക്തമായ നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട്കോൺഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം നടപടികളെടുത്തിട്ടുണ്ടെന്ന് പറഞ്ഞാണ് കോടതി ഹർജി തള്ളിയത്. നടപടികളിൽ പരാതിയുണ്ടെങ്കിൽ മറ്റു അപ്പീൽ മാർഗങ്ങൾ സ്വീകരിക്കാനും കോടതി ഹർജിക്കാരോട് നിർദേശിച്ചു.ഇരുവർക്കും തുടർച്ചയായി ക്ലീൻ ചിറ്റ് നൽകിയ നടപടി പരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കമ്മിഷന്റെ ഭാഗത്തുനിന്ന് കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് കോൺഗ്രസിന് വേണ്ടി ഹർജി നൽകിയ സുസ്മിത ദേവ് ആരോപിച്ചിരുന്നു. മോദിയുടെയും അമിത് ഷായുടെയും വിദ്വേഷ പ്രസംഗങ്ങൾ ജനപ്രാതിനിധ്യ നിയമത്തിലെ 123-എ വകുപ്പ് പ്രകാരം അഴിമതിയായി കണക്കാക്കാൻ കമ്മിഷൻ തയ്യാറായില്ല. സമാനമായ പ്രസംഗങ്ങൾ നടത്തിയ മറ്റു നേതാക്കൾക്കെതിരെ കമ്മീഷൻ നടപടിയെടുത്തെന്നും ആരോപിച്ചിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയിൽ തന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് നൽകിയ ഹർജിയിൽ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. സമാജ് വാദി പാർട്ടിയുടെ സ്ഥാനാർഥി ആയിട്ടാണ് തേജ് ബഹാദൂർ പത്രിക സമർപ്പിച്ചിരുന്നത്. കേസ് നാളെ വീണ്ടും പരിഗണിക്കും. Content Highlights:Supreme Court refuses to pass any order on the petition filed by Congress MP, Sushmita Dev
from mathrubhumi.latestnews.rssfeed http://bit.ly/2V43CSd
via
IFTTT
No comments:
Post a Comment