ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പരാതി കമ്മീഷന്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ ഇടപെടേണ്ട കാര്യമില്ലെന്നും വിലയിരുത്തിയ കോടതി പറഞ്ഞു. പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.
അഞ്ച് പരാതികളിലാണ് കമ്മീഷന്‍ മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. എന്തുകൊണ്ടാണ് മോഡിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നു, ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് ഓടിയതെന്ന പരാമര്‍ശം എല്ലാം ചട്ട വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന് മോഡി ആരോപിച്ചത് കഴിഞ്ഞ ദിവസമാണ്.
സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയ മായാവതിക്കും യോഗി ആദിത്യനാഥിനുമെതിരെ കമ്മീഷന്‍ നടപടിയെടുത്തിരുന്നു. മോഡിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. എന്തുകൊണ്ടാണ് മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
കോണ്‍ഗ്രസിന്റെ ഹര്‍ജി കാലഹരണപ്പെട്ടതാണെന്നും മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പുതിയ റിട്ട് ഹര്‍ജി നല്‍കാമെന്നും കോടതി പറഞ്ഞു. അതേസമയം മോഡിക്ക് ചില പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ കമ്മീഷനില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കമ്മീഷനിലെ ഒരംഗത്തിന്റെ വിയോജനക്കുറിപ്പോടെയാണ് ക്ലീന്‍ ചിറ്റ് രണ്ട് പരാതികളില്‍ നല്‍കിയത്.
from mangalam.com http://bit.ly/2Ja2JpJ
via IFTTT
No comments:
Post a Comment