റഫാലിലെ കോടതിയലക്ഷ്യ പരാമര്‍ശം; രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

റഫാലിലെ കോടതിയലക്ഷ്യ പരാമര്‍ശം; രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു

ന്യൂഡൽഹി: റഫാലിലെകോടതിയലക്ഷ്യ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു. സുപ്രീംകോടതിയിൽ സമർപ്പിച്ച മൂന്ന് പേജുള്ള സത്യവാങ്മൂലത്തിലാണ് രാഹുൽ ക്ഷമാപണം നടത്തിയത്. തന്റെ മാപ്പപേക്ഷസ്വീകരിച്ച് കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും രാഹുൽ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമർശം. കേസിൽ നേരത്തെ രാഹുൽ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. തുടർന്ന് പുതിയ സത്യവാങ്മൂലത്തിലൂടെയാണ് രാഹുൽ നിരുപാധികം മാപ്പ് പറഞ്ഞിരിക്കുന്നത്. കോടതിയലക്ഷ്യ ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുലിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയത്. Content Highlights:Rahul Gandhi tenders unconditional apology to the Supreme Court-rafale Contempt petition


from mathrubhumi.latestnews.rssfeed http://bit.ly/306ngAS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages