സീറോ മലബാര്‍ സഭ വ്യാജരേഖാ കേസ്: കര്‍ദിനാളിനെയും പോലീസിനെയും വിമര്‍ശിച്ച് പള്ളികളില്‍ സര്‍ക്കുലര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

സീറോ മലബാര്‍ സഭ വ്യാജരേഖാ കേസ്: കര്‍ദിനാളിനെയും പോലീസിനെയും വിമര്‍ശിച്ച് പള്ളികളില്‍ സര്‍ക്കുലര്‍

കൊച്ചി: സഭാ വ്യാജരേഖാ കേസ് സംബന്ധിച്ച് കർദിനാളിനെയും പോലീസിനെയും വിമർശിച്ച് എറാണാകുളം അങ്കമാലി അതിരൂപത വികാരി ജനറാളിന്റെ സർക്കുലർ. രേഖകളുടെ നിജസ്ഥിതി സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് സർക്കുലറിൽ ആവശ്യപ്പെടുന്നു. വ്യാജരേഖ ഉണ്ടാക്കുന്നതിന് വൈദികൻ ശ്രമിച്ചിട്ടില്ലെന്നും അതിരൂപതയിലെ വിവിധ പള്ളികളിൽ വായിച്ച വിശദീകരണ കുറിപ്പിൽ പറയുന്നു. കർദിനാളിനെ പ്രത്യക്ഷമായിത്തന്നെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. വ്യാജരേഖ ചമച്ചതായി ആരോപിക്കപ്പെട്ട ആദിത്യൻ എന്ന യുവാവിനെ അതിരൂപത സംരക്ഷിക്കേണ്ടതായിരുന്നു. എന്നാൽ അത്തരം നടപടികൾ കർദിനാളിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ആദിത്യനുനേരെക്രൂരമായ മർദ്ദനം പോലീസിൽനിന്ന് ഉണ്ടായതായും സർക്കുലറിൽ പറയുന്നു. സർക്കുലർ പള്ളിയിൽ വായിക്കുമെന്ന സൂചന ലഭിച്ചതിനെ തുർന്ന് ശനിയാഴ്ച അതിരൂപതാ ആസ്ഥാനത്ത് ഒരു വിഭാഗം വിശ്വാസികൾ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. സർക്കുലർ വായിച്ചതിനു പിന്നാലെ വിവിധ പള്ളികളിൽ പ്രത്യേക പാർഥനകൾ നടന്നു. മാർ ആലഞ്ചേരിയുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകളുണ്ടാക്കിയെന്നാണ്കേസ്. ഫാ. പോൾ തേലക്കാട്ടാണ് ഒന്നാം പ്രതി. ആദിത്യൻ രേഖകൾ ഇ-മെയിലായി ഫാ. തേലക്കാട്ടിന് അയയ്ക്കുകയായിരുന്നു. അതിരൂപത അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത്, ആദിത്യൻ, ഫാ. ടോണി കല്ലൂക്കാരൻ എന്നിവരാണ് യഥാക്രമം രണ്ടു മുതൽ നാലുവരെ പ്രതികൾ. Content Highlights: syro malabar sabha fake document case; police arrested adhithyan


from mathrubhumi.latestnews.rssfeed http://bit.ly/2JEOZDt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages