അമേഠിയില്‍ സ്മൃതി ഇറാനിക്ക് വേണ്ടി പ്രവര്‍ത്തിച്ച മുന്‍ ഗ്രാമമുഖ്യനെ വെടിവെച്ച് കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

അമേഠിയില്‍ സ്മൃതി ഇറാനിക്ക് വേണ്ടി പ്രവര്‍ത്തിച്ച മുന്‍ ഗ്രാമമുഖ്യനെ വെടിവെച്ച് കൊന്നു

അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച ബി.ജെ.പി പ്രവർത്തകനെ വെടിവെച്ചുകൊന്നു. മുൻ ഗ്രാമ മുഖ്യൻ കൂടിയായ സുരേന്ദ്രൻ സിങിന് നേരെയാണ് ശനിയാഴ്ച വീട്ടിലെത്തിയ അക്രമികൾ വെടിയുതർത്തത്. ഉടൻ ലക്നൗവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചതായും രാഷ്ട്രീയ കാരണങ്ങൾ തന്നെയാണ് കൊലപാതകത്തിന്റെ പിന്നിലെന്ന് സംശയിക്കുന്നതായും അമേഠി പോലീസ് സൂപ്രണ്ട് രാജേഷ് കുമാർ വ്യക്തമാക്കി. കേസിൽ പോലീസ് ചിലരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. കേന്ദ്ര സർക്കാരിന്റെ ഗ്രാമ വികസന പദ്ധതിയായ സൻസദ് ആദർഷ് ഗ്രാം യോജനയുടെ ഭാഗമായി 2015ൽ അന്നത്തെ പ്രതിരോധ മന്ത്രിയായ മനോഹർ പരീക്കർ ദത്തെടുത്ത അമേഠിയിലെ ബരാവുലിയ ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദർ സിങ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി ഇദ്ദേഹം ഗ്രാമമുഖ്യന്റെ പദവി ഒഴിയുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്ത സുരേന്ദർ സിങിനെ സ്മൃതി ഇറാനി തന്റെ പ്രസംഗത്തിൽ പേരെടുത്ത് പ്രശംസിച്ചിരുന്നു. പതിറ്റാണ്ടുകളായി ഗാന്ധി കുടുംബാംഗങ്ങളെ വിജയിപ്പിച്ചിരുന്ന അമേഠിയിൽ നിന്ന് ഇത്തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്മൃതി 55,000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. Amethi: Surendra Singh, ex-village head of Baraulia, was shot dead by unidentified assailants at his residence, last night. Amethi SP says, "He was shot around 3 AM. Weve taken a few suspects into custody. Investigation on. It can be due to an old dispute or a political dispute" pic.twitter.com/VYPy9jYDCR — ANI UP (@ANINewsUP) May 26, 2019 content highlights:Amethi BJP Worker, Who Campaigned For Smriti Irani, Shot Dead


from mathrubhumi.latestnews.rssfeed http://bit.ly/2Ey2O2l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages