കര്‍ണാടക പൊതുപ്രവേശനപരീക്ഷയില്‍ എറണാകുളം സ്വദേശിക്ക് ഒന്നാം റാങ്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

കര്‍ണാടക പൊതുപ്രവേശനപരീക്ഷയില്‍ എറണാകുളം സ്വദേശിക്ക് ഒന്നാം റാങ്ക്

ബെംഗളൂരു: കർണാടകത്തിലെ എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയിൽ മലയാളിവിദ്യാർഥിക്ക് ഒന്നാം റാങ്ക്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ജെഫിൻ ബിജുവാണ് എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയത്. ഫാർമസി വിഭാഗത്തിൽ രണ്ടാം റാങ്കും ജെഫിൻ ബിജുവിനാണ്. ജി.ഇ. ഹെൽത്ത്കെയർ ഉദ്യോഗസ്ഥൻ തൃപ്പൂണിത്തുറ കറുകപ്പള്ളിയിൽ ബിജു ജോസഫിന്റെയും മാള വടക്കൻ കുടുംബാംഗമായ ഡിംപിളിന്റെയും മകനാണ്. ബെംഗളൂരു മാറത്തഹള്ളി ശ്രീചൈതന്യ ടെക്നോ സ്കൂളിലെ വിദ്യാർഥിയാണ് ജെഫിൻ. പൊതുപ്രവേശനപ്പരീക്ഷയിൽ 180-ൽ 174 മാർക്കാണ് നേടിയത്. സി.ബി.എസ്.ഇ. 12-ാംതരം പരീക്ഷയിലും ജെഫിൻ ബിജു കർണാടകയിൽ ഒന്നാംറാങ്ക് നേടിയിരുന്നു. Content Highlights: Malayali student secured first rank in Karnataka Common Entrance Test


from mathrubhumi.latestnews.rssfeed http://bit.ly/2K76Ke7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages