തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തിനെതിരായ ശക്തമായ അമർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിൽ യുഡിഎഫ് നേടിയ വിജയത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തെ ചരിത്ര വിജയം എന്ന് വിശേഷിപ്പിച്ച മുല്ലപ്പള്ളി വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് മുന്നിൽ നമിക്കുന്നതായും വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയുടെ ഭരണത്തെയും വസ്തുനിഷ്ടമായി വിലയിരുത്തിയ കേരളത്തിലെ ജനങ്ങൾ സമ്മാനിച്ചതാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതേതര ശക്തികളുടെ വിജയമായാണിതെന്നും. ബിജെപിയെ തുറന്നുകാട്ടാനും സംഘപരിവാർ ശക്തികൾക്ക് പ്രതിരോധം തീർക്കാനും സിപിഎമ്മിനാകില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ,ധാർഷ്ട്യത്തിനും എതിരെയുള്ള മറുപടിയാണ് ഈ വിജയമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. Content highlight: mullappally Ramachandran press meet after election result
from mathrubhumi.latestnews.rssfeed http://bit.ly/2Ql5Ewh
via
IFTTT
No comments:
Post a Comment