കാപ്പിസൈറ്റ് കൊലപാതകം: പ്രതിയെ കര്‍ണാടക വനത്തില്‍ നിന്നും പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

കാപ്പിസൈറ്റ് കൊലപാതകം: പ്രതിയെ കര്‍ണാടക വനത്തില്‍ നിന്നും പിടികൂടി

പുല്‍പള്ളി: വയനാട്ടില്‍ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക വനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടിച്ചത്. കനാരംപുഴ സ്വദേശി ചാര്‍ളിയെയാണ് വനത്തിനുള്ളില്‍ നിന്നും പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കൊലപാതകം നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

വസ്തുവിന്റെ അതിര്‍ത്തിയെ ചൊല്ലി നടന്ന സംഘര്‍ഷത്തിന് ശേഷം ഇയാള്‍ അയല്‍വാസിയായ രണ്ട് പേരെ വെടിവെച്ച് കൊല്ലുകയായിരുന്നു. ചാര്‍ളിയുടെ വെടിയേറ്റ പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിധിന്‍ പത്മന്‍ തല്‍ക്ഷണം മരിച്ചു. നിധിനൊപ്പം വെടിയേറ്റ പിതൃസഹോദരന്‍ കിഷോര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നിതിന് നെഞ്ചിലും കിഷോറിന് വയറിലുമാണ് വെടിയേറ്റത്. ലൈസെന്‍സ് ഇല്ലാത്ത തോക്കുപയോഗിച്ചാണ് ചാര്‍ളി വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഇരുവരെയും വെടി വെച്ചശേഷം ചാര്‍ളി അടുത്തുള്ള വനത്തിലേക്ക് രക്ഷപെടുകയായിരുന്നു. കാടുമായി നന്നായി പരിചിതനായ ചാര്‍ളി മൃഗങ്ങളെ നായാട്ട് നടത്തിയിരുന്നു. ഈ കേസുകളില്‍ നേരത്തെ തന്നെ ഇയാള്‍ പ്രതിയാണെന്നും, അതുകൂടാതെ കര്‍ണാടകയിലും ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു.



from mangalam.com http://bit.ly/2VQuzcf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages