ന്യൂഡല്‍ഹി: മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടിയ നരേന്ദ്ര മോഡി മെയ് 30 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് ഏഴ് മണിക്കാണ് ചടങ്ങ്. പ്രധാനമന്ത്രി മോഡിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.
ദേശീയ ജനാധിപത്യ സഖ്യം മോഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. എന്‍.ഡി.എ നേതൃത്വം രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചതിന് പിന്നാലെ രാഷ്ട്രപതി അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ചുമതലയില്‍ നിയമിച്ചിരുന്നു. ജനവിധിയില്‍ സന്തോഷം പ്രകടിപ്പിച്ച മോഡി, ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും രാഷ്ട്രപതി ഭവനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനപ്പെട്ട ലോകനേതാക്കള്‍ പങ്കെടുക്കുമെന്നാണ് സൂചന. 2014ലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സാര്‍ക്ക് രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തിരുന്നു. ഇത്തവണ വന്‍ വിജയം നേടി തിരിച്ചുവന്ന സാഹചര്യത്തില്‍ കൂടുതല്‍ ലോകനേതാക്കളെ എത്തിക്കാനുള്ള ശ്രമം എന്‍.ഡി.എ നേതൃത്വം നടത്തിയേക്കും. 542 സീറ്റില്‍ 363 സീറ്റ് നേടിയാണ് എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത്. ബി.ജെ.പിക്ക് മാത്രം 303 സീറ്റ് ലഭിച്ചു.
from mangalam.com http://bit.ly/30Mqbik
via IFTTT
No comments:
Post a Comment