ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ അഞ്ച് വര്‍ഷത്തില്‍ ഏറ്റവുമധികം വിമര്‍ശനം കേട്ടത് പ്രധാനമന്ത്രി മോഡിയുടെ വിദേശയാത്രകള്‍ക്കെതിരെയാണ്. പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് പത്ത് വര്‍ഷം കൊണ്ട് നടത്തിയതിനേക്കാള്‍ കൂടുതല്‍ വിദേശയാത്രകള്‍ പ്രധാനമന്ത്രി മോഡി അഞ്ച് വര്‍ഷം കൊണ്ട് നടത്തി. രണ്ടാം വരവിലും വിദേശയാത്രകള്‍ക്ക് കുറവുണ്ടാകില്ലെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
പ്രധാനമന്ത്രിയായുള്ള രണ്ടാമൂഴത്തില്‍ മാലിദ്വീപിലേക്കായിരിക്കും മോഡിയുടെ ആദ്യ സന്ദര്‍ശനമെന്ന് സൂചന. ജൂണില്‍ മാലിദ്വീപ് സന്ദര്‍ശിക്കും. ജൂണ്‍ 13-14 തീയതികളില്‍ കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കേക്കില്‍ നടക്കുന്ന ഷാഗ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ജപ്പാനിലെ ഒസാക്കയില്‍ ജൂണ്‍ 28-29 നടക്കുന്ന ജി20 ഉച്ചകോടിയാണ് പ്രധാനമന്ത്രിയുടെ അടുത്ത വിദേശ സന്ദര്‍ശനം.
ജൂണ്‍ 7-8 തീയതികളില്‍ പ്രധാനമന്ത്രി മോഡി സന്ദര്‍ശനം നടത്തുമെന്ന് മാലിദ്വീപിന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം ഹൂദിന്റെ ഓഫീസ് മോഡിയുടെ സന്ദര്‍ശന വാര്‍ത്ത നിഷേധിച്ചിട്ടുമില്ല. 2014ല്‍ അധികാരമേറ്റ ശേഷം ഭൂട്ടാനിലേക്കാണ് മോഡി ആദ്യ വിദേശയാത്ര നടത്തിയത്. ഒന്നാം ടേമില്‍ 59 രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
from mangalam.com http://bit.ly/30M1FxV
via IFTTT
No comments:
Post a Comment