നിയമസഭാകക്ഷി നേതാവാര് ? കേരള കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം, മോന്‍സും റോഷിയും കത്തുനല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

നിയമസഭാകക്ഷി നേതാവാര് ? കേരള കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം, മോന്‍സും റോഷിയും കത്തുനല്‍കി

തിരുവനന്തപുരം: നിയമസഭാകക്ഷിനേതാവിനെച്ചൊല്ലി കേരള കോൺഗ്രസിൽ വീണ്ടും തർക്കം. പി.ജെ. ജോസഫിനാണ് നിയമസഭകക്ഷി നേതാവിന്റെ ചുമതലയെന്ന്അവകാശപ്പെട്ടുകൊണ്ട് മോൻസ് ജോസഫ്എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകിയതിന് പിന്നാലെ ഇതിനെ തിരുത്തി റോഷി അഗസ്റ്റിൻഎം.എൽ.എ രംഗത്തെത്തി. പി.ജെ. ജോസഫിന് നിയമസഭകക്ഷി നേതാവിന്റെ ചുമതല നൽകിയിട്ടില്ലെന്നും ഡെപ്യൂട്ടി ലീഡറെ പാർലമെന്ററി പാർട്ടി നേതാവായി കണക്കാക്കുന്ന കീഴ്വഴക്കം പാർട്ടിയിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്ത് നൽകിയത്. ഇതോടെ കേരള കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ സംബന്ധിച്ചുള്ള രണ്ട് കത്തുകൾ സ്പീക്കറുടെ മുൻപിലെത്തി. നിയമസഭ കക്ഷി നേതാവായിരുന്ന കെ.എം. മാണിയുടെ ഇരിപ്പിടം പി.ജെ. ജോസഫിന് നൽകണമെന്നായിരുന്നു മോൻസ് ജോസഫിന്റെ കത്തിലെ ആവശ്യം. ഡെപ്യൂട്ടി പാർലമെന്ററി പാർട്ടി ലീഡറായിരുന്ന പി.ജെ. ജോസഫിനാണ് നിയമസഭ കക്ഷി നേതാവിന്റെ ചുമതല നൽകിയിരിക്കുന്നതെന്നും മോൻസ് ജോസഫ് കത്തിൽ വിശദീകരിച്ചിരുന്നു. ഈ കത്ത് സ്പീക്കർ പരിഗണിക്കുന്നതിനിടെയാണ് റോഷി അഗസ്റ്റിൻ എം.എൽ.എയും സ്പീക്കർക്ക് കത്ത് നൽകിയത്. പാർട്ടി ഭരണഘടന അനുസരിച്ച് ചെയർമാന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗമാണ് നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കേണ്ടതെന്നും, പുതിയ ചെയർമാനെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുകയുള്ളുവെന്നും റോഷി അഗസ്റ്റിന്റെ കത്തിൽ പറയുന്നു. അതിനാൽ പുതിയ നിയമസഭ കക്ഷി നേതാവിനെ നിശ്ചയിച്ച് അറിയിക്കുന്നതിന് സാവകാശം അനുവദിക്കണമെന്നും റോഷി അഗസ്റ്റിൻ സ്പീക്കർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച മുതൽ നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് കേരള കോൺഗ്രസിൽ നിയമസഭ കക്ഷി നേതാവിനെചൊല്ലി വീണ്ടും തർക്കം ഉടലെടുത്തത്. Content Highlights:conflict in kerala congress(m) on parliamentary party leader position


from mathrubhumi.latestnews.rssfeed http://bit.ly/2Mkuezo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages