പ്രിയപ്പെട്ടവരുടെ മരണത്തില്‍ അനുശോചനം അറിയിച്ചും ചരമ വാര്‍ഷികത്തില്‍ അവരുടെ സ്മരണ പുതുക്കിയും പത്രങ്ങളില്‍ പരസ്യം നല്‍കുന്നത് സാധാരണയാണ്. എന്നാല്‍ വളര്‍ത്തു പൂച്ചയുടെ ചരമ വാര്‍ഷികം കണ്ണീരോടെ കണ്ണീരോടെ ഓര്‍ത്തെടുത്ത വീട്ടുകാരെ ട്രോളുകയാണ് സോഷ്യല്‍മീഡിയ. ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ പേരിലെ കൗതുകമാണ് ട്രോളന്മാര്‍ ആഘോഷമാക്കുന്നത്. ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത് വ്യത്യസ്തമായ ഈ പത്രപരസ്യമാണ്.
'ചുഞ്ചു നായര്‍' എന്നാണ് പരസ്യത്തില്‍ പൂച്ചയുടെ ചിത്രത്തിന് താഴെ നല്‍കിയിരിക്കുന്ന പേര്. അതിന് കീഴിലായി 'മോളൂട്ടി നിന്നെ വളരെയധികം മിസ് ചെയ്യുന്നു, എന്ന് അച്ഛന്‍ അമ്മ, ചേച്ചിമാര്‍, ചേട്ടന്മാര്‍ ഒപ്പം എല്ലാ പ്രിയപ്പെട്ടവരും' എന്നും എഴുതിയിട്ടുണ്ട്.ഇപ്പോള്‍ നായര്‍ പൂച്ചയെത്തി ഇനി എപ്പോഴാണ് നമ്പൂതിരിപ്പാട് പൂച്ചയും പോറ്റിപ്പൂച്ചയെത്തുകയെന്നുമാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ജാതിവാല്‍ ചേര്‍ത്തുള്ള പൂച്ചയുടെ പേര് കണ്ടതോടെ നിരവധിപേര്‍ ചിത്രത്തെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. എന്താ മനുഷ്യര്‍ക്ക് മാത്രമേ നായരും മേനോനും ഒക്കെയാകാന്‍ പറ്റുവെന്നായിരുന്നു ഒരാളുടെ കമന്റ്.
[IMG]
ടൈംസ് ഓഫ് ഇന്ത്യയുടം മുംബൈ എഡിഷനില്‍ മുംബൈയിലുള്ള മലയാളികളാണ് ചുഞ്ചുവിന്റെ ചരമവാര്‍ഷികത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം വൈറലായതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകളും ലൈക്കുകളുമായി എത്തിയത്. 'ചുഞ്ചു നായര്‍ പൂച്ച' എന്ന പേരില്‍ ഒരു ഫേയ്‌സ്ബുക്ക് അക്കൗണ്ടും ചുഞ്ചുവിന്റെ ആരാധകര്‍ സൃഷ്ടിച്ചു. വീട്ടുകാര്‍ മാത്രം ഓര്‍ത്ത ചുഞ്ചു നായരുടെ ചരമവാര്‍ഷികം ഇതോടെ തരംഗമായിരിക്കുകയാണ്
[IMG]
from mangalam.com http://bit.ly/30KvRcG
via IFTTT
No comments:
Post a Comment