കൊച്ചി: കെവിൻ വധക്കേസിന്റെ വിചാരണക്കിടെ ഒരു സാക്ഷികൂടി കൂറുമാറി. 102ാം സാക്ഷി ഇംത്യാസാണ് മൊഴിമാറ്റിയത്. ഇതോടെ കേസിലെ ആറ് സാക്ഷികളാണ് പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്. പതിനൊന്നാം പ്രതിയുടെ മൊബൈൽ കണ്ടെടുത്തതിന് സാക്ഷിയായ ഇംത്യാസ് എന്നയാളാണ് പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്. മൊബൈൽ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് ഇയാൾ മൊഴിനൽകിയത്. ഷാനു ചാക്കോയടക്കം പതിമൂന്ന് പ്രതികൾ കോട്ടയത്തേക്കും ബാക്കി പ്രതികൾ കൊല്ലത്തേക്കും മടങ്ങുന്നതിനിടെ എ.ടി.എം കാർഡ് ഉപയോഗിച്ച് ഇന്ധനം നിറച്ചുവെന്നത് പേരൂർക്കട എസ്.ബി.ഐ. മാനേജർ കൃഷ്ണ ചന്ദ്രൻ സ്ഥിരീകരിച്ചു. മൃതദേഹം കണ്ട വിവരം പോലീസിനെ അറിയിച്ച റെജി ജോൺസൺ ഉൾപ്പെടെയുള്ള എട്ട് സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. Content Highlights:Kevin Murder Case
from mathrubhumi.latestnews.rssfeed http://bit.ly/2Hx20vC
via
IFTTT
No comments:
Post a Comment