ന്യൂഡൽഹി: ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിന്റെ പേരിൽ നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. വളരെ മികച്ച വാർത്താ സമ്മേളനമാണ് നടത്തിയതെന്നും മോദിജിയെ അഭിനന്ദിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. അടുത്ത വാർത്താ സമ്മേളനത്തിൽ ഏതാനും ചോദ്യങ്ങൾക്കെങ്കിലും ഉത്തരം പറയാൻ അമിത് ഷാ താങ്കളെ അനുവദിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി പദത്തിൽ എത്തിയശേഷം മോദി ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് പരിഹാസവുമായി രാഹുൽ രംഗത്തെത്തിയത്. ബിജെപി ആസ്ഥാനത്ത് അപ്രതീക്ഷിത വാർത്താ സമ്മേളനത്തിന് മോദി എത്തിയെങ്കിലും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും അദ്ദേഹം മറുപടി നൽകിയിരുന്നില്ല. ചോദ്യങ്ങളെല്ലാം ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കുനേരെ തിരിച്ചുവിടുകയാണ് അദ്ദേഹം ചെയ്തത്. ചോദ്യങ്ങൾക്കൊന്നും താൻ മറുപടി നൽകില്ലെന്നും ബിജെപി അധ്യക്ഷൻ അമിത് ഷായുടെ വാർത്താ സമ്മേളനമാണിതെന്നും മോദി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബിജെപിയിൽ അച്ചടക്കം പ്രധാനമാണ്. പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനാണെന്നും തങ്ങൾക്ക് പാർട്ടി അധ്യക്ഷനാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് രാഹുൽ രംഗത്തെത്തിയത്. Content Highlights:Rahul mocks PM Modi, Press Conference
from mathrubhumi.latestnews.rssfeed http://bit.ly/2WaD7is
via
IFTTT
No comments:
Post a Comment