മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം നല്ല കാര്യം, അമിത് ഷാ പങ്കെടുക്കുന്നത് അസാധാരണം- രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം നല്ല കാര്യം, അമിത് ഷാ പങ്കെടുക്കുന്നത് അസാധാരണം- രാഹുല്‍

ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി വാർത്താസമ്മേളനം വിളിച്ചു ചേർത്തത് നല്ല കാര്യമെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ആദ്യത്തെ വാർത്താസമ്മേളനം തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് അഞ്ചോ ആറോ ദിവസം മുമ്പാണ് നടത്തുന്നത്.അമിത് ഷായെ പ്രധാനമന്ത്രി കൂടെ കൂട്ടിയിട്ടുണ്ട്. ഇത് അസാധാരണമാണ്- രാഹുൽ പറഞ്ഞു. മോദിയുടേയും രാഹുലിന്റേയും വാർത്താസമ്മേളനങ്ങൾ ഒരേ സമയമാണ് ന്യൂഡൽഹിയിൽ നടന്നത്. റഫാൽ കേസിൽ എനിക്ക് ഉത്തരം തരാത്തത് എന്തുകൊണ്ടാണ്?അനിൽ അംബാനിക്ക് രാജ്യത്തിന്റെ 3000 കോടി രൂപ എന്തിന് നൽകിയെന്ന എന്റെ ചോദ്യത്തിന് ഉത്തരം പറയണം. താങ്കൾ എന്തുകൊണ്ടാണ് എന്നോട് ചർച്ചക്ക് വരാത്തതെന്ന് മാധ്യമപ്രവർത്തകരോട് പറയണം. മോദി എന്തുകൊണ്ടാണ് റഫാൽ വിഷയത്തിൽ പേടിക്കുന്നത്? മോദിയുടേത് ഹിംസയുടെ തത്ത്വശാസ്ത്രമാണ്, ഗാന്ധിജിയുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തേക്കുറിച്ച് ചോദിച്ചപ്പോൾ ജനവിധി മാനിക്കുന്നയാളാണെന്നും അതിന് ശേഷം മാത്രമേ അതേക്കുറിച്ച് എന്തെങ്കിലും പറയൂ എന്നും രാഹുൽ പറഞ്ഞു. 23 വരെ നമുക്ക് കാത്തിരിക്കാമെന്നായിരുന്നു ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് രാഹുലിന്റെ മറുപടി. മോദിയുടെ മാതാപിതാക്കളെ സ്നേഹത്തോടെയാണ് നോക്കിക്കാണുന്നതെന്നും അവരെ ബഹുമാനിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.പിതാവ് രാജീവിനേയും മുത്തച്ഛൻ നെഹറുവിനേയും കുറിച്ച് മോദി നടത്തിയ പരാമർശനങ്ങൾ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ മറുപടി. പത്രസമ്മേളനങ്ങൾ നടത്തുന്നതിൽ ഞാൻ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അതിന് കാരണക്കാർ നിങ്ങളാണെന്ന് വ്യക്തമാക്കിയാണ് രാഹുൽ പത്രസമ്മേളനം അവസാനിപ്പിച്ചത്. Content highlights:Narendra Modis first press conference Rahul gandhis comment


from mathrubhumi.latestnews.rssfeed http://bit.ly/2W8o6xI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages