ചെന്നൈ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ തമിഴ്നാട്ടിൽനിന്ന് രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ് നീക്കം. അസമിൽനിന്നുള്ള എം.പി.യായ മൻമോഹൻ സിങ്ങിന്റെ രാജ്യസഭാംഗത്വ കാലാവധി ജൂൺ 14-ന് അവസാനിക്കും. വീണ്ടും ജയിപ്പിക്കാൻ ആവശ്യമായ അംഗബലം കോൺഗ്രസിന് അസം നിയമസഭയിലില്ലാത്തതിനാൽ തമിഴ്നാട്ടിൽ ഡി.എം.കെ.യുടെ സഹായംതേടിയിരിക്കുകയാണ്. തമിഴ്നാട്ടിൽ ജൂലായിൽ ഒഴിവുവരുന്ന ആറുസീറ്റുകളിൽ മൂന്നെണ്ണം നേടാനുള്ള അംഗബലം ഡി.എം.കെ. സഖ്യത്തിനുണ്ട്. അതിൽ ഒന്ന് മൻമോഹൻ സിങ്ങിനുവേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിൽനിന്ന് ഡി.എം.കെ. സ്ഥാനാർഥിയായി വിജയിച്ച കനിമൊഴി, സി.പി.ഐ. നേതാവ് ഡി. രാജ, എ.ഐ.എ.ഡി.എം.കെ. നേതാവ് വി. മൈത്രേയൻ അടക്കമുള്ള ആറു രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് ജൂലായിൽ അവസാനിക്കുന്നത്. ഒരാളെ വിജയിപ്പിക്കാൻ 34 എം.എൽ.എ.മാരുടെ പിന്തുണയാണ് ആവശ്യം. കോൺഗ്രസിന്റെ ഏഴ് എം.എൽ.എമാർ അടക്കം നിലവിൽ 109 എം.എൽ.എ.മാരുടെ പിന്തുണയുള്ള ഡി.എം.കെ. സഖ്യത്തിന് മത്സരമില്ലാതെതന്നെ മൂന്നുപേരെ രാജ്യസഭയിലേക്ക് അയക്കാം. ലോക്സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ.യുണ്ടാക്കിയ സഖ്യധാരണപ്രകാരം ഒരു സീറ്റ് വൈകോയുടെ എം.ഡി.എം.കെ.യ്ക്ക് നൽകണം. ബാക്കിയുള്ള രണ്ടുസീറ്റിൽ ഒന്ന് നൽകണമെന്നാണ് കോൺഗ്രസ് ആവശ്യം. കോൺഗ്രസ് ദേശീയനേതൃത്വം ഇതിനകം ഡി.എം.കെ. അധ്യക്ഷൻ സ്റ്റാലിനെ ആവശ്യം അറിയിച്ചിട്ടുണ്ട്. content highlights:manmohan singh, tamilnadu rajyasabha
from mathrubhumi.latestnews.rssfeed http://bit.ly/2Wc0Kbl
via
IFTTT
No comments:
Post a Comment