കോടതിവിധികൾ ഹൈക്കോടതിയും ജില്ലാ ജഡ്ജിമാരും ‘പഠിക്കും’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

കോടതിവിധികൾ ഹൈക്കോടതിയും ജില്ലാ ജഡ്ജിമാരും ‘പഠിക്കും’

ആലപ്പുഴ: കോടതിവിധികൾ കൃത്യമായി പുനരവലോകനം ചെയ്യാനും പഠിക്കാനും തീരുമാനം. ഹൈക്കോടതിയുടെ അഡ്മിനിസട്രേറ്റീവ് കമ്മിറ്റിയെടുത്ത തീരുമാനം എല്ലാ ജുഡീഷ്യൽ ഓഫീസർമാർക്കും കൈമാറി. വിധികളിലുണ്ടാവുന്ന ശരിയും തെറ്റുമടക്കമുള്ള കാര്യങ്ങൾ വിധിപുറപ്പെടുവിപ്പിക്കുന്നവരെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണിത്.നിയമത്തിനുള്ളിൽനിന്ന് പരമാവധി മികച്ച വിധികൾ പുറപ്പെടുവിപ്പിക്കുന്നതിന് ജുഡീഷ്യൽ ഓഫീസർമാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. വിധിയിലെ പൊരുത്തമില്ലായ്മയും തെറ്റുകളും ബോധ്യപ്പെടുത്താനും ഉദ്ദേശ്യമുണ്ട്. ജുഡീഷ്യൽ മജിസ്േട്രറ്റുമാർ, സബ് ജഡ്ജിമാർ, അസിസ്റ്റന്റ് സെക്ഷൻ ജഡ്ജിമാർ എന്നിവർ പുറപ്പെടുവിപ്പിക്കുന്ന എല്ലാ വിധികളുടെയും മൂന്നുവീതം പകർപ്പുകൾ എടുക്കണം. ഇത് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിമാർക്ക് കൈമാറണം. ഇവർ ഇത് ജില്ലയിലെ മറ്റു ജഡ്ജിമാർക്ക് നൽകും. ഇവർ വിധികൾ വിശദമായി പഠിച്ച് റിപ്പോർട്ടുനൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്ജിയാണ് തുടർനടപടിയെടുക്കുക. വിധി പ്രഖ്യാപിച്ച ജഡ്ജിക്ക് നിർദേശം നൽകലും അനുബന്ധനടപടികളും അദ്ദേഹം ചെയ്യും. ഗുരുതരമായ പ്രശ്നങ്ങളുണ്ടെങ്കിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്യും. ക്രിമിനൽകേസുകളിലെ വിധികളുടെ സൂക്ഷ്മപരിശോധന വിവിധതലത്തിൽ നടക്കും. ജില്ലാ ജഡ്ജിമാരുടെയും ജില്ലാതല ജുഡീഷ്യൽ ഓഫീസർമാരുടെയും വിധികൾ ഹൈക്കോടതി നേരിട്ടു പരിശോധിക്കും. ഈ ഉദ്യോഗസ്ഥർ അവരുടെ ഓരോ വിധിയുടെയും മൂന്നുവീതം പകർപ്പുകൾ ഹൈക്കോടതിക്ക് നൽകണം. ജൂൺ 30 മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാവുക. Content Highlights: Senior Judges Studying other Judicial Orders


from mathrubhumi.latestnews.rssfeed http://bit.ly/2I2VGw7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages