ആഷാഡ് ശിവരാമന്‍ മികച്ച സംവിധായകന്‍, ക്ഷണപ്രഭാചഞ്ചലം സീരിയല്‍, ദേഹാന്തരത്തിന് അഞ്ച് അവാര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

ആഷാഡ് ശിവരാമന്‍ മികച്ച സംവിധായകന്‍, ക്ഷണപ്രഭാചഞ്ചലം സീരിയല്‍, ദേഹാന്തരത്തിന് അഞ്ച് അവാര്‍ഡ്

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. കഥാവിഭാഗത്തിൽ ഗണേഷ് ഓലിക്കരയുടെ തിരക്കഥയിൽ ശിവമോഹൻ തമ്പി സംവിധാന ംചെയ്ത ക്ഷണപ്രഭാചഞ്ചലമാണ് (അമൃത ടി.വി.) മികച്ച സീരിയൽ. ആന്റണി ആന്റണി സംവിധാനം ചെയ്ത (അമൃത ടിവി.) ഡിസംബറിലെ ആകാശമാണ് രണ്ടാമത്തെ നല്ല സീരിയൽ. ആഷാഡ് ശിവരാമൻ സംവിധാനം ചെയ്തദേഹാന്തരമാണ് മികച്ച ടെലിസീരിയൽ/ടെലിഫിലിം. പി. മുരളീധരൻ നിർമിച്ച ദേഹാന്തരത്തിന് (20 മിനിറ്റിൽ കൂടിയത്) മികച്ച നടൻ, സംവിധായകൻ, കഥാകൃത്ത്, ഛായാഗ്രഹണത്തിന് പ്രത്യേക പരാമർശം എന്നിവയുൾപ്പടെ അഞ്ചു പുരസ്കാരങ്ങൾ ലഭിച്ചു. ദേഹാന്തരത്തിലെ അഭിനയത്തിന് രാഘവനെ മികച്ച നടനായും ദേവാംഗന (അമൃത) യിലെ അഭിനയത്തിന് സീനാ ആന്റണിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച സീരിയലിന്റെ സംവിധായകനും നിർമാതാവിനും 25,000 രൂപ വീതവും മികച്ച സംവിധായകന് 20,000 രൂപയും നടനും നടിക്കും 15,000 രൂപ വീതവും ലഭിക്കും. രചനാവിഭാഗത്തിൽ അവാർഡിന് പുസ്തകം സമർപ്പിച്ചിരുന്നില്ല. കെ. കുഞ്ഞിക്കണ്ണന്റെ പ്രളയകാലത്തെ മലയാളം ടെലിവിഷൻ എന്ന ലേഖനം അവാർഡിന് അർഹമായി. മന്ത്രി എ.കെ. ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ബയോഗ്രഫി വിഭാഗത്തിൽ ഐ.പി.ആർ.ഡി. നിർമിച്ച് നീലൻ സംവിധാനം നിർവഹിച്ച പ്രേംജി: ഏകലോചന ജന്മം ആണ് മികച്ച ഡോക്യുമെന്ററി. പി.മുരളീധരൻ, ശ്യാംകൃഷ്ണ, ദേഹാന്തരത്തിൽ നിന്നുള്ള രംഗം മറ്റ് അവാർഡുകൾ കഥാവിഭാഗം: ടെലിഫിലിം (20 മിനിറ്റിൽ കുറവ് സെൻസേർഡ് പരിപാടി): കാലൻ പോക്കര് ഒരു ബയോപിക്. സംവിധാനം: ബിൻസാദ് വി.എം. കഥാകൃത്ത്: ശ്യാംകൃഷ്ണ (ദേഹാന്തരം). ടി.വി. ഷോ: ഓട്ടം ഓഫ് ദി ബിഗ് സ്റ്റേജ് (അമൃത). കോമഡി പ്രോഗ്രാം: ഉള്ളത് പറഞ്ഞാൽ (മലയാളം കമ്യൂണിക്കേഷൻസ്). ഹാസ്യാഭിനേതാവ്: കിഷോർ എൻ.കെ., അപ്സര. ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): അമ്പൂട്ടി, പെൺ: പാർവതി പ്രകാശ്. രണ്ടാത്തെ നടൻ: പ്രൊഫ. അലിയാർ, ഷാഹിൻ സിദ്ധിഖ്. രണ്ടാമത്തെ നടി: വത്സലാ മേനോൻ. ബാലതാരം: സ്വസ്തിക ബി. മനോജ് (ദേവാംഗന). ഛായാഗ്രാഹകൻ: പിജിത്. ചിത്രസംയോജകൻ: ഷെജൽ പി.വി. സംഗീത സംവിധാനം: ബിജിബാൽ. ശബ്ദലേഖനംജിത്തു എസ്. പ്രേം, അജയ് ലെ ഗ്രാൻഡ്. കലാസംവിധാനം: സുജിത് രാഘവ്. ജൂറി പരാമർശങ്ങൾ: അഭിനയം: വിജയ് മേനോൻ, അനീഷ് രവി. ഛായാഗ്രാഹകൻ: സിനു സിദ്ധാർഥ്. ശബ്ദലേഖനംരൂപേഷ് ആർ. കഥേതര വിഭാഗം: ഡോക്യുമെന്ററി ജനറൽ: ഓഖി: കടൽ കാറ്റെടുത്തപ്പോൾ (വിക്ടേഴ്സ് ചാനൽ). ഡോക്യുമെന്ററി: കുമുദിനി: ഒരു ആമ്പൽപ്പൂവിന്റെ കഥ. ഡോക്യുമെന്ററി (വിമെൻ, ചിൽഡ്രൻ): ഈ ജീവിതത്തിന് പേര് സംഗീതം (കൈരളി പീപ്പിൾ). വിദ്യാഭ്യാസ പരിപാടി: വൺ ഇൻ മില്യൻസ് (അമൃത). മികച്ച ആങ്കർ: ഡോ. ജിനേഷ്കുമാർ എരമം, ദീപക് ജി. നായർ. ഡോക്യുമെന്ററി സംവിധാനം: ബിജി തോമസ് (മനോരമ ന്യൂസ്). ന്യൂസ് ക്യാമറാമാൻസുജിത്ത് സുന്ദരേശൻ (ഏഷ്യാനെറ്റ് ന്യൂസ്). വാർത്താവതാരകൻ: ഡെൻസിൽ ആന്റണി (മനോരമ ന്യൂസ്). കോമ്പിയറർ/ആങ്കർമായ (ദൂരദർശൻ). കമന്റേറ്റർ: ഗിരീഷ് പുലിയൂർ. ഷീല രാജ് (കൈറ്റ് വിക്ടേഴ്സ് ചാനൽ). ആങ്കർ/ഇന്റർവ്യൂവർ): ജോൺ ബ്രിട്ടാസ് (കൈരളി). ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്: കെ. അരുൺകുമാർ (എഷ്യാനെറ്റ് ന്യൂസ്). ടി.വി. ഷോ: ന്യൂസ് മേക്കർ (മനോരമ ന്യൂസ്). കുട്ടികളുടെ പരിപാടി: ജോയ്ഫുൾ സിക്സ്, ബാലകവിതകൾ: (ശാലോം ടി.വി, കൈറ്റ് വിക്ടേഴ്സ്). ജൂറി പരാമർശം: ഡോക്യുമെന്ററി (ശാസ്ത്രംപരിസ്ഥിതി): പി.വി. കുട്ടൻ. സംവിധാനം: വേണുനായർ, ആർ. ബിജു, പ്രജേഷ് സെൻ, ഷഫീഖാൻ എസ്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ:് പ്രതീഷ് എം. Content Highlights:State TV Awards Dehantharam Raghavan Seena Antony Best Actors


from mathrubhumi.latestnews.rssfeed http://bit.ly/2I4OS0O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages