മുന്‍ ക്രൊയേഷ്യന്‍ താരം ഇഗോര്‍ സ്റ്റിമാക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

മുന്‍ ക്രൊയേഷ്യന്‍ താരം ഇഗോര്‍ സ്റ്റിമാക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍

ന്യൂഡൽഹി: ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാക്കിനെ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി നിയമിച്ചു. സ്റ്റീഫൻ കോൺസ്റ്റന്റൈൻ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ക്രൊയേഷ്യയ്ക്കായി ലോകകപ്പ് കളിച്ചിട്ടുള്ള താരം കൂടിയായ സ്റ്റിമാക്കിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പരിശീലകനായി നിയമിച്ചിരിക്കുന്നത്. എ.ഐ.എഫ്.എഫിന്റെ ടെക്നിക്കൽ കമ്മിറ്റി നടത്തിയ അഭിമുഖത്തിനുശേഷം സ്റ്റിമാക്കിന്റെ പേര് നിർദേശിച്ചിരുന്നു. എ.ഐ.എഫ്.എഫ് ആസ്ഥാനത്ത് നടന്ന അഭിമുഖങ്ങൾക്കും നാല് മണിക്കൂറിലേറെ നീണ്ട ചർച്ചക്കും ഒടുവിലായിരുന്നു ടെക്നിക്കൽ കമ്മിറ്റി സ്റ്റിമാക്കിനെ നിർദേശിച്ചത്. തുടർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കുകയായിരുന്നു. മുൻ ബെംഗളൂരു എഫ്.സി കോച്ച് ആൽബർട്ട് റോക്ക, ലീ മിൻ സുങ്, ഹകാൻ എറിക്സൺ എന്നിവരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ സ്റ്റിമാക്കാണ് അഭിമുഖത്തിൽ നേരിട്ട് പങ്കെടുത്തത്. മറ്റുള്ളവർക്ക് ഓൺലൈൻ വഴിയായിരുന്നു അഭിമുഖം. 1998 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തി ചരിത്രമെഴുതിയ ക്രൊയേഷ്യൻ ടീമിൽ അംഗമായിരുന്നു പ്രതിരോധതാരമായ സ്റ്റിമാക്ക്. അമ്പതിലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചുള്ള പരിചയമുണ്ട്. ക്രൊയേഷ്യൻ രാജ്യാന്തര ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് ഇഗോർ സ്റ്റിമാക്. 2012-13 കാലഘട്ടത്തിൽ ആയിരുന്നു അദ്ദേഹം ക്രൊയേഷ്യയുടെ പരിശീലകനായത്. ഇക്കാലത്ത് ലോക റാങ്കിങ്ങിൽ ക്രൊയേഷ്യ നാലാം സ്ഥാനത്തെത്തിയിരുന്നു. 1998-ൽ മൂന്നാം സ്ഥാനത്ത് എത്തിയതാണ് അതിനു മുമ്പുള്ള മികച്ച റാങ്കിങ്ങ്. ഇറാനിയൻ ക്ലബായ സെപഹൻ, ക്രൊയേഷ്യൻ ക്ലബായ സദർ, സഗ്രെബ് എന്നീ ടീമുകളുടേയും പരിശീലകനായിട്ടുണ്ട്. Content Highlights:croatia legend igor stimac appointed as new coach of indian football team


from mathrubhumi.latestnews.rssfeed http://bit.ly/2Vqu3l0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages