മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസത്തെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 203.65 പോയന്റ് താഴ്ന്ന് 37114.88ലും നിഫ്റ്റി 65.05 പോയന്റ് നഷ്ടത്തിൽ 11157ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1003 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1553 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, വാഹനം, ഇൻഫ്ര, ഫാർമ, എഫ്എംസിജി, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളായിരുന്നു പ്രധാനമായും നഷ്ടത്തിൽ. ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, യുപിഎൽ, ഐഒസി, ഇന്ത്യബുൾസ് ഹൗസിങ്, ഐടിസി, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ടെക്മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഗെയിൽ, കോൾ ഇന്ത്യ, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex falls 203 points
from mathrubhumi.latestnews.rssfeed http://bit.ly/2LLYFxS
via
IFTTT
No comments:
Post a Comment