വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ജയിക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്നത് ബിജെപി ; ലക്ഷ്യം വട്ടിയൂര്‍കാവിലെ ഉപതെരഞ്ഞെടുപ്പ് വഴി നിയമസഭയില്‍ രണ്ടാം എംഎല്‍എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ജയിക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്നത് ബിജെപി ; ലക്ഷ്യം വട്ടിയൂര്‍കാവിലെ ഉപതെരഞ്ഞെടുപ്പ് വഴി നിയമസഭയില്‍ രണ്ടാം എംഎല്‍എ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിശക്തമായ മത്സരങ്ങളില്‍ ഒന്ന് നടക്കുന്ന വടകരയില്‍ കെ മുരളീധരന്‍ ജയിക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ബിജെപി. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെയാണ് വടകരയിലെ വിജയം ബിജെപി ആഗ്രഹിക്കുന്നത്. മുരളീധരന്‍ ജയിച്ചാല്‍ ആറു മാസത്തിനകം വരുന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ നിന്നും ജയിച്ച് രണ്ടാം എംഎല്‍എ യെ സൃഷ്ടിക്കാനുള്ള മികച്ച അവസരമാണ് ബിജെപി ലക്ഷ്യമിടുന്നത്.

വട്ടിയൂര്‍കാവിലെ സിറ്റിംഗ് എംഎല്‍എയായ മുരളീധരന്‍ എംപിയായാല്‍ ആറു മാസത്തിനുള്ളില്‍ അവിടെ ഉപതെരഞ്ഞെടുപ്പ് വരും. 2016 ലെ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍കാവില്‍ 7622 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുരളീധരന്‍ ജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ കുമ്മനം 43,700 വോട്ടുകള്‍ പിടിച്ച് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥി ടി.എന്‍. സീമയ്ക്ക് കിട്ടിയത് 40,441 വോട്ടുകള്‍ മാത്രമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് മുതലാക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. 8000 വോട്ട് കൂടി നേടാനായാല്‍ വലിയ വിജയം നേടാനാകുമെന്ന് അവര്‍ കരുതുന്നു.

മുരളീധരന്‍ ജയിച്ചാല്‍ സിപിഎമ്മിന് അത് ശക്തമായ തിരിച്ചടിയാകും. വടകരപോലെ ശക്തമായ ഇടതു സാന്നിദ്ധ്യമുള്ള മണ്ഡലത്തില്‍ ബിജെപിയ്ക്ക് ഉടനൊന്നും പ്രതീക്ഷയ്ക്ക് വകയില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തോറ്റാല്‍ ആര്‍എസ്സഎസ് നേതൃത്വത്തിനും ബിജെപി നേതാക്കള്‍ക്കും വ്യക്തിപരമായി നേട്ടമാണ്. കെ. മുരളീധരന്‍ ജയിച്ചാല്‍ സിപിഎം ആരോപണം ഉയര്‍ത്താന്‍ പോകുന്നതും ബിജെപിയ്ക്ക് എതിരേ ആയിരിക്കും. വോട്ടു മറിക്കലാണ് നേരിടാന്‍ പോകുന്ന ആരോപണം. രണ്ടു പദ്ധതികളും വിജയിച്ചാല്‍ നിയമസഭയില്‍ ഒ രാജഗോപാലിന് കൂട്ടുകാരനെത്തും.



from mangalam.com http://bit.ly/2HpAQqh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages