ഏറ്റുമാനൂർ: കൂട്ടുകാരിയുടെ പരീക്ഷാ ഹാൾ ടിക്കറ്റിന്റെ കോപ്പിയെടുത്ത് സ്വന്തം ഫോട്ടോ ഒട്ടിച്ച് എൻട്രൻസ് പരീക്ഷയെഴുതാനെത്തിയ പെൺകുട്ടി കുടുങ്ങി. ഏറ്റുമാനൂർ തവളക്കുഴിയിലുള്ള പരീക്ഷാകേന്ദ്രത്തിലാണ് സംഭവം. ഇതുസംബന്ധിച്ച് കോട്ടയം എരുമേലി സ്വദേശിയായ പെൺകുട്ടിക്കെതിരേ പോലീസ് കേസെടുത്തു. എയിംസിലേക്കുള്ള എം.ബി.ബി.എസ്. പ്രവേശന പരീക്ഷക്കിടയിലാണ് സംഭവം. പെൺകുട്ടിയുടെ എൻട്രൻസ് പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷ നേരത്തെ തള്ളിയിരുന്നു. എന്നാൽ നാല് വർഷമായി എം.ബി.ബി.എസിനു ശ്രമിക്കുന്ന പെൺകുട്ടി വീട്ടുകാരെ ഈ വിവരം അറിയിച്ചില്ല. ഹോസ്റ്റലിൽ ഒരേ മുറിയിൽ താമസിക്കുന്ന സുഹൃത്തിന്റെ ഹാൾ ടിക്കറ്റ് കോപ്പി ചെയ്തെടുത്ത് ഫോട്ടോയും മറ്റു വിവരങ്ങളും ചേർക്കുകയായിരുന്നു. എന്നാൽ റോൾ നമ്പർ മാറ്റിയിരുന്നില്ല. രണ്ടുപേരും ഒരേ റോൾ നമ്പരിൽ പരീക്ഷയെഴുതാനെത്തിയതിനെ തുടർന്ന് പരീക്ഷാ നടത്തിപ്പുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കേസെടുത്ത ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം ജാമ്യത്തിൽ വിട്ടയച്ചു. Content Highlights:bogus hallticket
from mathrubhumi.latestnews.rssfeed http://bit.ly/2KaidcK
via
IFTTT
No comments:
Post a Comment