ഭിന്നശേഷിക്കാരനായ കുട്ടിയെ ഭക്ഷണം കഴിപ്പിക്കുന്ന പോലീസുകാരൻ- വീഡിയോ വൈറൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

ഭിന്നശേഷിക്കാരനായ കുട്ടിയെ ഭക്ഷണം കഴിപ്പിക്കുന്ന പോലീസുകാരൻ- വീഡിയോ വൈറൽ

ശ്രീനഗർ: പോലീസെന്നാൽ പേടിക്കേണ്ടവരാണെന്നുള്ള ധാരണയൊക്കെ മാറിക്കഴിഞ്ഞു. പൊതുജനങ്ങളുടെ സുഹൃത്താണ് പോലീസെന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. ജനങ്ങളുടെ സഹായത്തിനായി ഓടിയെത്തുന്നവരായതു കൊണ്ട് പോലീസിനോട് മാനസിക അടുപ്പം നമുക്ക് തോന്നാറുണ്ട്. പോലീസുകാർ ചെയ്യുന്ന ഓരോ നന്മയും നമ്മൾ ഏറ്റെടുത്ത് ആഘോഷമാക്കുന്നു, അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയും ചെയ്യുന്നു. ഒരു പോലീസുകാരൻ ചെയ്ത നന്മയുടെ നേർക്കാഴ്ച നിറയുന്ന വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ജമ്മു കശ്മീർ പോലീസ് തന്നെയാണ് അവരുടെ ട്വിറ്റർ പേജിലൂടെവീഡിയോ പങ്കുവെച്ചത്. ഭിന്നശേഷിക്കാരനായ ഒരു കുട്ടിയെ ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന ഒരു പോലീസുകാരന്റെ വീഡിയോയാണ് ജമ്മു കശ്മീർ പോലീസ് തിങ്കളാഴ്ച പങ്കു വെച്ചത്. കുട്ടിയ്ക്ക് പാത്രത്തിൽ നിന്ന് ഭക്ഷണം എടുത്ത് വായിൽ വെച്ചു കൊടുക്കുകയും കുട്ടിയുടെ കവിളിൽ പറ്റിയ ഭക്ഷണം മറ്റേ കൈ കൊണ്ട് തുടച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. കുട്ടിയ്ക്ക് ഗ്ലാസിൽ വെള്ളമെടുത്ത് കുട്ടിയ്ക്ക് കുടിക്കാൻ നൽകുന്നതും വീഡിയോയിലുണ്ട്. We care. pic.twitter.com/BxNzRCko2T — J&K Police (@JmuKmrPolice) 13 May 2019 വീഡിയോ കണ്ട നിരവധി പേർ കശ്മീർ പോലീസിന് അഭിനന്ദനമറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയും പോലീസുകാരന്റെ പ്രവൃത്തി സ്നേഹവും മനുഷ്യത്വവും നിറഞ്ഞതാണെന്ന് ട്വിറ്ററിലൂടെ പ്രകീർത്തിച്ചു. Armed forces operating in Kashmir are often tarred with the same brush. But that generalisation can sometimes be grossly unfair. Salute this man's sense of compassion & humanity. https://t.co/qou4Mk5NBj — Mehbooba Mufti (@MehboobaMufti) 13 May 2019 Content Highlights: Jammu and Kashmir cop feeds specially-abled child


from mathrubhumi.latestnews.rssfeed http://bit.ly/2LCQ1l9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages