കൊച്ചി: ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈൻ നിർമാണത്തിൽ വിശദീകരണം ചോദിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കെ എസ് ഇ ബിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിലവിൽ ശാന്തിവനത്തിലൂടെ കെ എസ് ഇ ബി കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന 110 കെ വി ലൈൻ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാരിനോടും സംസ്ഥാന സർക്കാരിനോടും വൈദ്യുതി ബോർഡിനോടും ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്. എറണാകുളം റൂറൽ പോലീസ് മേധാവിയോടും വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. കെ എസ് ഇ ബി നേരത്തെ ഈ വിഷയത്തിലെടുത്ത നിലപാട് ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശാന്തിവനത്തിലൂടെ തന്നെ വൈദ്യുതി ലൈൻ വലിക്കാൻ അനുമതി നൽകുകയുമായിരുന്നു. തുടർന്ന് കെ എസ് ഇ ബി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനെതിരെ പ്രതിഷേധവും ഉയർന്നു. വിഷയത്തിലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. content higghlights:highcourt send notice to central-state governments and kseb over santhivanam issue
from mathrubhumi.latestnews.rssfeed http://bit.ly/2Hn5Y9V
via
IFTTT
No comments:
Post a Comment