അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; കുട്ടികളോട് വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; കുട്ടികളോട് വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെട്ടു

കോഴിക്കോട്: മുക്കം നിലേശ്വരം സ്ക്കൂളിൽ കുട്ടികൾക്ക് പകരം അധ്യാപകൻ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തിൽ പോലീസും വിദ്യാഭ്യസ വകുപ്പും തെളിവെടുപ്പ് നടത്തി. വിദ്യാർത്ഥികളോട് വീണ്ടും പരീക്ഷയെഴുതാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ജൂൺ പത്തിന് സേ പരീക്ഷ എഴുതാനാണ് നിർദേശം. എന്നാൽ തീരുമാനം അംഗീകരിക്കില്ലെന്ന് കുട്ടികളും മാതാപിതാക്കളും പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച സമഗ്ര അന്വേഷണത്തിന്റെ ഭാഗമായാണ് ഹയർ സെക്കൻഡറി ജോയന്റ് ഡയറക്ടർ ,റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടിയ സംഘം സ്ക്കൂളിൽ എത്തി മെഴി എടുത്തത്. അധ്യാപകൻ പരീക്ഷ എഴുതിയ നാല് വിദ്യാർത്ഥികളുടെയും ,പരീക്ഷ ദിവസം സ്ക്കൂളിൽ ഉണ്ടായിരുന്ന 14 അധ്യാപകരുടെയും മെഴി എടുത്തു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മുക്കം സി.ഐയും സംഘവും സ്ക്കൂളിൽ എത്തി. വിദ്യർത്ഥികളുടെയും അധ്യാപകരുടെയും മൊഴി വൈകീട്ടേടെ രേഖപ്പെടുത്തും. വിജയശതമാനം കൂട്ടാനാണ് പരീക്ഷാ ക്രമക്കേട് നടത്തിയതെന്നാണ് പോലീസിന്റെ ആദ്യഘട്ട വിലയിരുത്തൽ. പ്രതികളായ മുന്ന് അധ്യാപകർ ഒളിവിലാണെന്ന് പോലീസ് പറയുന്നു. അതിനിടെ അധ്യാപകർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് .പ്രധാന അധ്യാപികയായ കെ.റസിയ, പരീക്ഷ എഴുതിയ അധ്യാപകൻ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ചുമതലയുള്ള ചേന്നമംഗലൂർ സ്ക്കൂളിലെ അധ്യാപകൻ പി.കെ ഫൈസൽ എന്നിവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്സ് എടുത്തത്. content highlights: Government Higher Secondary School, Neeleswaram, near Mukkom,kozhikode exam fraud case


from mathrubhumi.latestnews.rssfeed http://bit.ly/2vThiW2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages