തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്ക പ്രകടിപ്പിച്ച് തൃശ്ശൂരിലെ യു ഡി എഫ് സ്ഥാനാർഥി ടി എൻ പ്രതാപൻ. കെ പി സി സി നേതൃയോഗത്തിലാണ് പ്രതാപന്റെ പ്രതികരണം.സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയായേക്കുമെന്നും ഹിന്ദുവോട്ടുകളിൽ ചോർച്ച സംഭവിച്ചേക്കാമെന്നും പ്രതാപൻപറഞ്ഞു. കോൺഗ്രസിനു ലഭിക്കേണ്ട ഹിന്ദുവോട്ടുകൾ ബി ജെ പിക്കു പോയിട്ടുണ്ട്. നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാമെന്ന് പ്രതാപൻ പറഞ്ഞു. കോൺഗ്രസ് മത്സരിച്ച 16സീറ്റുകളിലെയും വിജയസാധ്യത സംബന്ധിച്ച് യോഗത്തിൽ ചർച്ചയുണ്ടായി. 15 സ്ഥാനാർഥികളും വിജയപ്രതീക്ഷയാണ് യോഗത്തിൽ പങ്കുവെച്ചത്. എന്നാൽ പ്രതാപൻ മാത്രമാണ് ആശങ്ക മുന്നോട്ടുവെച്ചത്. തൃശ്ശൂരിൽ അനുകൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. തുഷാർ വെള്ളാപ്പള്ളിയായിരുന്നു സ്ഥാനാർഥി ആയിരുന്നതെങ്കിൽ ഒരുലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമായിരുന്നു. ക്രിസ്ത്യൻ-മുസ്ലിം വോട്ടുകൾ യു ഡി എഫിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടു. എന്നാൽ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം സാഹചര്യം മാറ്റി. ഹിന്ദുവോട്ടുകൾ വലിയരീതിയിൽ സുരേഷ് ഗോപിക്ക് പോയി. ശബരിമല വിഷയത്തിൽ സർക്കാരിനെതിരെയുണ്ടായ നിഷേധവോട്ടുകളും സുരേഷ് ഗോപിയിലൂടെ ബി ജെ പിയിലാണ് എത്തിയിട്ടുണ്ടാവുക. ധീവരമേഖലയിലും വോട്ട് ചോർച്ചയുണ്ടായിട്ടുണ്ട്. എതിരായ ഫലം പോലുമുണ്ടാകാമെന്ന് പ്രതാപൻ പറഞ്ഞു. എന്നാൽ വിജയസാധ്യതയുള്ള മണ്ഡലമായാണ് തൃശ്ശൂരിനെ പരിഗണിക്കുന്നതെന്നാണ് ഉമ്മൻ ചാണ്ടി അടക്കുമുള്ള നേതാക്കളുടെ പ്രതികരണം. മുപ്പത്തയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രതാപൻ ജയിക്കുമെന്നായിരുന്നു തൃശ്ശൂരിൽനിന്നുള്ള കെ പി സി സി ജനറൽ സെക്രട്ടറിയുടെ പ്രതികരണം. വിനയംകൊണ്ടാണ് ഇത്തരത്തിലൊരു പ്രതികരണം പ്രതാപൻ നടത്തിയതെന്ന് ബെന്നി ബെഹനാൻ ഉൾപ്പെടെയുള്ള നേതാക്കളും പറഞ്ഞു. content highlights: tn prathapan, suresh gopi, loksabha election result 2019, thrissur loksabha constituency
from mathrubhumi.latestnews.rssfeed http://bit.ly/2Hju6vj
via
IFTTT
No comments:
Post a Comment