ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികൾക്കെതിരെ കുമാരസ്വാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികൾക്കെതിരെ കുമാരസ്വാമി

ബെംഗളൂരു: രാഷ്ട്രീയപ്രവർത്തകരെ തരം താഴ്ത്തുന്ന ചാനൽ പരിപാടികൾക്കെതിരെ നിയമനിർമാണം നടത്തണമെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാഷ്ട്രീയനേതാക്കളേയും പ്രവർത്തകരേയും പരിഹാസ്യരായി അവതരിപ്പിക്കുന്ന പുതുതലമുറചാനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈസൂരുവിൽ പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കുമാരസ്വാമി ഇത്തരത്തിൽ പ്രതികരിച്ചത്. രാഷ്ട്രീയ പ്രവർത്തകരെ അനായാസം പരിഹസിക്കാൻ സാധിക്കുമെന്നത് കൊണ്ടാണോ മാധ്യമങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും ഇതിനായി മാധ്യമങ്ങൾക്ക് ആരാണ് അധികാരം നൽകിയതെന്നും കുമാരസ്വാമി ചോദിച്ചു. തങ്ങൾ ഒരു പണിയുമില്ലാത്തവരാണോയെന്നുംകാർട്ടൂൺ കഥാപാത്രങ്ങളെ പോലെ തോന്നുന്നുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളുടെ സഹായത്താലല്ല മറിച്ച് കർണാടകത്തിലെ ആറരക്കോടി ജനങ്ങളുടെ പിന്തുണയുള്ളതു കൊണ്ടാണ് തന്റെ സർക്കാർ വിജയകരമായി മുന്നോട്ട് പോകുന്നതെന്നും കുമാരസ്വാമി പറഞ്ഞു. ചാനലുകളിൽ വരുന്ന പരിപാടികൾ വെറുതെ ഉറക്കം നഷ്ടപ്പെടുത്താൻ മാത്രമേ സഹായിക്കൂവെന്നും അക്കാരണത്താൽ അത്തരം പരിപാടികൾ ഒഴിവാക്കുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി. ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാരിന്റെ ഭാവിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളെ സരസമായി നേരിട്ട് അദ്ദേഹം രാഹുൽ ഗാന്ധിയുടെ അനുഗ്രഹത്താൽ അത് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും പ്രതികരിച്ചു. സഖ്യകക്ഷി സർക്കാർ സുസ്ഥിരതയോടെ മുന്നോട്ട് പോകുന്നത് കോൺഗ്രസ് നേതാക്കളുടെ സഹകരണം കൊണ്ടാണെന്നും കുമാരസ്വാമി പറഞ്ഞു. Content Highlights: Political Satires, H D Kumaraswamy,Law to Regulate Media, Karnataka


from mathrubhumi.latestnews.rssfeed http://bit.ly/2WcKYMl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages