വിജയപ്രതീക്ഷയുണ്ട്, ക്രോസ് വോട്ടിങ് നടന്നെന്നും കുമ്മനം രാജശേഖരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

വിജയപ്രതീക്ഷയുണ്ട്, ക്രോസ് വോട്ടിങ് നടന്നെന്നും കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെന്ന് എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. എക്സിറ്റ് പോൾ ഫലങ്ങൾക്കും കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിലാണ് ഈ ക്രോസ് വോട്ടിങ് നടന്നതെന്നും കുമ്മനം വ്യക്തമാക്കി. തിരുവനന്തപുരത്ത് ബി ജെ പിയുടെ വിജയപ്രതീക്ഷ ശരിവെക്കുന്നതാണ് എക്സിറ്റ് പോൾ ഫലം. എന്നാൽ വോട്ട് ഏകീകരണവും വോട്ട് മറിക്കലും എക്സിറ്റ് പോളിൽ അറിയാനാകില്ല. സി പി എം വോട്ടു മറിച്ചിരിക്കാൻ സാധ്യതയുണ്ട്. അതിനാലാണ് താൻ തോൽക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരു ജയിക്കുമെന്ന് പറയാത്തതെന്നും കുമ്മനം പറഞ്ഞു. ക്രോസ് വോട്ടിങ് നടന്നാലും വോട്ട് ഏകീകരണമുണ്ടായാലും തനിക്ക് വിജയിക്കാനുള്ള അന്തരീക്ഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ക്രോസ് വോട്ടിങ് നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബി ജെ പി ഏറ്റവും കൂടുതൽ വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. content highlights:kummanam rajasekharan on exit poll and cross voting in thiruvananthapuram


from mathrubhumi.latestnews.rssfeed http://bit.ly/2LWPzi5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages