തിരുവനന്തപുരം:കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഉത്തരക്കടലാസുകൾ നനഞ്ഞ് ചിതലരിച്ചതിനെത്തുടർന്ന് മൂന്ന് തസ്തികയുടെ പരീക്ഷകൾ പി.എസ്.സി. റദ്ദാക്കി. വനിതാ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 501/2017), വയനാട് ജില്ലയിലെ സിവിൽ എക്സൈസ് ഓഫീസർ പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം (കാറ്റഗറി നമ്പർ 345/2017), വൊക്കേഷണൽ ഹയർ സെക്കൻഡറി ഇൻസ്ട്രക്ടർ (ഡൊമസ്റ്റിക് നഴ്സിങ്-കാറ്റഗറി നമ്പർ 89/2017) എന്നീ പരീക്ഷകളാണ് വീണ്ടും നടത്തുക. പരീക്ഷത്തീയതി പിന്നീട് അറിയിക്കും. സിവിൽ എക്സൈസ് ഓഫീസർ പരീക്ഷ കഴിഞ്ഞവർഷം ഫെബ്രുവരി 24-നും വൊക്കേഷണൽ ഇൻസ്ട്രക്ടർ പരീക്ഷ കഴിഞ്ഞവർഷം ജനുവരി 24-നുമാണ് നടത്തിയത്. വനിതാ എക്സൈസ് ഓഫീസറുടെ വടക്കൻ ജില്ലകളിലെ ഒ.എം.ആർ. ഉത്തരക്കടലാസുകൾ കോഴിക്കോട് ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. ഓഗസ്റ്റിൽ ഇവ വാനിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമ്പോഴാണ് പ്രളയമുണ്ടായത്.തിരുവനന്തപുരത്ത് എത്തിച്ചഉത്തരക്കടലാസുകൾമൂല്യനിർണയത്തിനെടുക്കുമ്പോഴേക്കും കുതിർന്ന് നശിച്ചിരുന്നു. ചിതലെടുക്കുകയും ചെയ്തു. Content Highlights: Civil Excise Officer, Higher Secondary Instructor, Kerala Floods, Kerala PSC
from mathrubhumi.latestnews.rssfeed http://bit.ly/2VPq0Uy
via
IFTTT
No comments:
Post a Comment