ജിദ്ദ: നാല് വർഷം മുമ്പ് യമനിൽ ആഭൃന്തര സംഘർഷം ആരംഭിച്ചത് മുതലാണ് ഹൂത്തി വിമതർ സൗദി അറേബൃക്കുനേരെ ബാലസ്റ്റിക്ക് മിസൈൽ ആക്രമണം തുടങ്ങിയത്. യമനിൽ വിമത പ്രവർത്തനം നടത്തുന്ന ഹൂത്തികൾക്കെതിരെ സൗദി അറേബൃയുടെ നേതൃത്വത്തിലുള്ള സഖൃ സേന നടപടികൾ തുടങ്ങിയതോടെയാണ് ഹൂത്തികൾ സൗദി അറേബൃയെ ലക്ഷൃമാക്കി മിസൈൽ വർഷം തുടങ്ങിയത്. നാല് വർഷത്തിനിടെ 230ഓളം മിസൈലുകൾ സൗദി അറേബൃക്കുനേരെ ഹൂത്തികൾ ലക്ഷൃമിട്ടതായാണ് കണക്ക്. ഏറെ കുറെ ഹൂത്തികൾ തൊടുത്തുവിട്ട മിലൈലുകൾ തടുക്കുവാൻ സൗദി അറേബൃക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം മക്ക, ജിദ്ദ എന്നിവ ലക്ഷൃമിട്ടുള്ള ബാലസ്റ്റിക്ക് മിസൈൽ ആക്രമണവും സൗദി സൈനൃം തകർത്തിരുന്നു. പാട്രിയറ്റ് റോക്കറ്റുകൾ ഉപയോളിച്ചാണ് സൗദി അറേബൃ മിസൈലുകളെ ഇതുവരെ തകർത്തത്. ഇന്നലെ മക്കയെ ലക്ഷൃമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ മക്കയിൽനിന്നും ഏകദേശം 90 കിലോമിറ്റർ അകലെ തായിഫിന് മുകളിൽവെച്ചാണ് തകർത്തത്. തുടർന്ന് ഹൂത്തികൾ ജിദ്ദക്കുനേരെയും തൊടുത്തുവിട്ട മിസൈൽ 70 കിലോമിറ്റർ അകലെ വെച്ച് സൗദി സഖൃസേനക്ക് തകർക്കാനായി. ഇതുവരെ സൗദിക്കുനേരെ തൊടുത്തുവിട്ട മിസൈലുകളെല്ലാം ലക്ഷൃ സ്ഥാനത്ത് എത്തും മുമ്പ് സൗദി സേനക്ക് തകർക്കാനായിട്ടുണ്ട്. രണ്ട് വർഷം മുമ്പ് മക്ക ലക്ഷൃമിട്ട് ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയിരുന്നെങ്കിലും അന്നും തായിഫിൽവെച്ച് സേന തകർത്തിരുന്നു. തിങ്ങളാഴ്ചയിലെ മിസൈൽ ആക്രമണത്തിന് മുമ്പ് ഏറ്റവും അവസാനമായി ആക്രമണമുണ്ടായത് കഴിഞ്ഞ ആഴ്ച റിയാദ് പ്രവിശൃയിലെ അഫീഫ്, ദവാത്മി എന്നിവിടങ്ങളിലെ എണ്ണപൈപ്പ്ലൈനിലെ പമ്പിംഗ് നിലയത്തിനുനേരെയായിരുന്നു. നിരന്തരം ആക്രമണം നടത്തി സൗദിയെ അസ്ഥിരപ്പെടുത്തുകയാണ് ഇറാൻ പിന്തുണയുള്ള ഹൂത്തികളുടെ ലക്ഷൃം. ഗൾഫ് മേഖലയുടെ പ്രധാന വരുമാന സ്രോതസായ എണ്ണക്കുനേരെയും ഹൂത്തികൾ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലും യുദ്ധ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലും സൽമാൻ രാജാവ് മക്കയിൽ ഉച്ചകോടിവിളിച്ചുചേർത്തിട്ടുണ്ട്. Content Highlights: Saudi Arabia, Yeman, Houth Attack
from mathrubhumi.latestnews.rssfeed http://bit.ly/2HFVxOW
via
IFTTT
No comments:
Post a Comment