ഫോര്‍മുല വണ്‍ ഇതിഹാസ ഡ്രൈവര്‍ നിക്കി ലൗഡ അന്തരിച്ചു; വിടചൊല്ലി റേസിങ് ലോകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

ഫോര്‍മുല വണ്‍ ഇതിഹാസ ഡ്രൈവര്‍ നിക്കി ലൗഡ അന്തരിച്ചു; വിടചൊല്ലി റേസിങ് ലോകം

വിയന്ന: ഫോർമുല വൺ ഇതിഹാസ താരം നിക്കി ലൗഡ (70) അന്തരിച്ചു. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി ഒമ്പതു മാസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ മരണം. ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മക്ലാരനും ഫെരാരിക്കുമൊപ്പം പ്രവർത്തിച്ച നിക്കി, മൂന്നു തവണ ഫോർമുല വൺ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 1975, 1977 വർഷങ്ങളിൽ ഫെരാരിക്കൊപ്പമായിരുന്നു ഓസ്ട്രിയൻ സ്വദേശിയായ അദ്ദേഹത്തിന്റെ കിരീട നേട്ടം. മക്ലാരനൊപ്പം 1984-ൽ ജേതാവായി. 2012 മുതൽ മെഴ്സിഡസിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ലൂയിസ് ഹാമിൽട്ടൺ അഞ്ചു സീസണുകളിൽ നിന്ന് നാല് ലോക കിരീടങ്ങൾ സ്വന്തമാക്കിയത്. ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നിന് ഇരായായ താരമാണ് നിക്കി. 1976-ൽ തന്റെ 21-ാം വയസിൽ ഫോർമുല വൺ മത്സരത്തിനിടെ സംഭവിച്ച അപകടത്തിൽ നിക്കിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ജർമൻ ഗ്രാൻഡ് പ്രീക്കിടെ നിക്കിന്റെ ഫെരാരി കത്തിയമർന്നു. അബോധാവസ്ഥയിൽ കോക്ക്പിറ്റിൽ കുടുങ്ങിപ്പോയ നിക്കിനെ മറ്റ് ഡ്രൈവർമാർ ചേർന്നാണ് പുറത്തെടുത്തത്. എന്നാൽ ആറാഴ്ചയ്ക്കു ശേഷം ട്രാക്കിലേക്ക് മടങ്ങിയെത്തിയ നിക്ക് അന്ന് ലോകത്തെ ഞെട്ടിച്ചിരുന്നു. പെട്ടെന്നു തന്നെ കോക്ക്പിറ്റിലേക്ക് മടങ്ങിയെത്താനായി അപകടത്തിൽ കരിഞ്ഞുപോയ ഒരു ചെവിയുടെ പകുതി ഭാഗം നേരെയാക്കാനുള്ള ശസ്ത്രക്രിയ പോലും അദ്ദേഹം വേണ്ടെന്നുവെച്ചു. പിന്നാലെ 1979-ൽ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും 1982-ൽ മക്ലാരനൊപ്പം ട്രാക്കിലേക്ക് മടങ്ങിയെത്തി. പിന്നീട് 1985 വരെ അദ്ദേഹം ട്രാക്കിൽ തുടർന്നു. നിക്കിന്റെയും പ്രധാന എതിരാളി ജെയിംസ് ഹണ്ടിന്റെയും ട്രാക്കിലെ വൈരമാണ് 2013-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം റഷ്ന് ആസ്പദമായത്. മുൻ താരങ്ങളടക്കമുള്ള പ്രമുഖർ നിക്കിന് ആദരാഞ്ജലികളർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ സഹയാത്രികനായിരുന്ന, 1984-ൽ ഞങ്ങൾക്കുവേണ്ടി ലോക കിരീടം നേടിയ ലൗഡയുടെ മരണത്തിൽ അതിയായ വേദനയുണ്ടെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മക്ലാരൻ റേസിങ് ലിമിറ്റഡ് ട്വിറ്ററിൽ കുറിച്ചു. Content Highlights:formula 1 driver niki lauda dies aged 70


from mathrubhumi.latestnews.rssfeed http://bit.ly/2WkmIrG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages