ഖൂംടി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമിത്ഷായുടെ റാലി നടക്കുന്നതിന് തൊട്ടു മുമ്പായി ജാര്‍ഖണ്ഡില്‍ ബിജെപി ഓഫീസിന് നേരെ നക്‌സല്‍ ആക്രമണം. സറൈകേല ജില്ലയിലെ ഖരസ്വാനിലെ ഖൂംടിയില്‍ പുലര്‍ച്ചെ 12 മണിക്ക് ബോംബാക്രമണം നടത്തുകയായിരുന്നു. ഓഫീസ് പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ചാംഘട്ടത്തിന്റെ ഭാഗമായി മെയ് 6 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
തിങ്കളാഴ്ച 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കാനിരിക്കെ വെള്ളിയാഴ്ച അദ്ധ്യക്ഷന്റെ പടുകൂറ്റന്‍ റാലികള്‍ ബിജെപി പദ്ധതിയിട്ടിരുന്നു. ഖൂംടിക്ക് പുറമേ കോഡെര്‍മ്മ, റാഞ്ചി എന്നിവിടങ്ങളിലാണ് ബിജെപി റാലി നടത്തുന്നത്. ബിജെപിയുടെ കരിയാ മുണ്ഡേയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. നേരത്തേ മാവോയിസ്റ്റ് ആക്രമണത്തില്‍ മഹാരാഷ്ട്രയില്‍ 16 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് മുമ്പ് നക്‌സല്‍ ആക്രമണത്തില്‍ ഛത്തീസ് ഗഡില്‍ ബിജെപി എംഎല്‍എയും കൊല്ലപ്പെട്ടിരുന്നു.
from mangalam.com http://bit.ly/2vzTUfQ
via IFTTT
No comments:
Post a Comment