ന്യുഡല്‍ഹി: കൊളംബോയില്‍ ഈസ്റ്റര്‍ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പര റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ ഫോട്ടോജേര്‍ണലിസ്റ്റ് ശ്രീലങ്കയില്‍ അറസ്റ്റില്‍. പ്രവേശനം നിഷേധിച്ച സ്‌കൂളില്‍ അനുമതിയില്ലാതെ കടന്നുവെന്ന കുറ്റം ചുമത്തിയാണ് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സി ജീവനക്കാരനായ സിദ്ദിഖി അഹമ്മദ് ഡാനീഷിനെ അറസ്റ്റു ചെയ്തത്. ഡല്‍ഹി സ്വദേശിയാണ് സിദ്ദിഖി.
അധികൃതരുമായി സംസാരിക്കുന്നതിന് നെഗോംബോയിലെ ഒരു സ്‌കൂളിലേക്കാണ് ഇയാള്‍ ഇടിച്ചുകയറിയത്. നെഗോംബോ കോടതിയില്‍ ഹാജരാക്കിയ സിദ്ദിഖിയെ ഈ മാസം 15 വരെ റിമാന്‍ഡ് ചെയ്തു.
സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് കുട്ടി പഠിക്കുന്ന സ്‌കൂളിലേക്ക് ഇയാള്‍ വന്നത്. ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളിലുണ്ടായിരുന്നു. കുറച്ചുസമയം അവിടെ നിന്ന് സിദ്ദിഖി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളില്‍ 250ല്‍ ഏറെപ്പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
from mangalam.com http://bit.ly/2PIHWtI
via IFTTT
No comments:
Post a Comment