തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യാ ശ്രമം നടത്തി. ഹോസ്റ്റല്‍ കെട്ടിടത്തില്‍ കൈയിലെ ഞരമ്പ് മുറിച്ച് ബോധരഹിതയായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
മുറി വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് സംഭവം ആദ്യം കാണുന്നത് അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ കുട്ടി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.
കുട്ടിയുടെ പക്കല്‍ നിന്നും കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പോലീസ് ഇവരുടെ മുറിയും മറ്റു പുസ്തകങ്ങളും പരിശോധിച്ചുവരികയാണ്. വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ ഇന്നലെ പരാതി നല്‍കിയിരുന്നു.
from mangalam.com http://bit.ly/2PIQgtz
via IFTTT
No comments:
Post a Comment