അമിത് ഷായുടെ കണക്ക്: ബി.ജെ.പി.ക്ക് മുന്നൂറിലേറെ സീറ്റുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

അമിത് ഷായുടെ കണക്ക്: ബി.ജെ.പി.ക്ക് മുന്നൂറിലേറെ സീറ്റുകൾ

ന്യൂഡൽഹി: മൂന്നൂറിലേറെ സീറ്റുകൾ നേടി ബി.ജെ.പി. ഭരണം തുടരുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബംഗാളിലുണ്ടായ രാഷ്ട്രീയ സംഘർഷത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലാണ് അമിത് ഷാ സീറ്റെണ്ണത്തെക്കുറിച്ച് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ആറ് ഘട്ടങ്ങൾ പിന്നിട്ടപ്പോൾ തന്നെ ബി.ജെ.പി. കേവല ഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. രാജ്യവ്യാപകമായി യാത്ര ചെയ്തപ്പോൾ നേരിട്ടു കണ്ട അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. ജനങ്ങളുടെ പ്രതികരണത്തിൽ തനിക്ക് പരിപൂർണആത്മവിശ്വാസമുണ്ട്. ഏഴാം ഘട്ടം വോട്ടെടുപ്പ് കഴിയുമ്പോൾ ബി.ജെ.പി.മുന്നൂറിലേറെ സീറ്റ് നേടുമെന്ന് വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ. സർക്കാരുണ്ടാക്കും -ഷാ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഈ മാസം 23-ന് ശേഷം യോഗം ചേരുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ അവർ യോഗം ചേർന്നോട്ടെയെന്നാണ് ഷാ പരിഹസിച്ചത്. ജനാധിപത്യ സംവിധാനത്തിൽ ആർക്ക് വേണമെങ്കിലും യോഗം ചേരാനുള്ള അവകാശമുണ്ട്. എന്നാൽ, ഇത്തവണയും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അംഗസംഖ്യ പ്രതിപക്ഷ പാർട്ടികൾക്ക് ലഭിക്കില്ലെന്നും ഷാ അഭിപ്രായപ്പെട്ടു. ബംഗാളിൽ മമതാ ബാനർജിയുടെ അക്രമരാഷ്ട്രീയത്തിനെതിരേ ജനങ്ങൾ വിധിയെഴുതുമെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിലെ 42 സീറ്റുകളിൽ 23 സീറ്റുകൾ ബി.ജെ.പി.നേടും. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 543 സീറ്റുകളിൽ 282 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. 272 സീറ്റുകളാണ് സർക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം. content highlights: Amit Shah, BJP, Congress,lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2JovkYg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages