തൃശ്ശൂർ: അട്ടപ്പാടിയിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ മധുവിന്റെ സഹോദരി ചന്ദ്രിക ഉൾപ്പെടെ 74 ആദിവാസി യുവജനങ്ങൾ ബുധനാഴ്ച കേരള പോലീസിന്റെ ഭാഗമായി. അഭിമാനനിമിഷം കാണാൻ ചന്ദ്രികയുടെ അമ്മ മല്ലിയും സഹോദരിയും ബന്ധുക്കളും നാട്ടുകാരുമെത്തി. ചന്ദ്രിക അമ്മയുടെ അടുത്തുവന്ന് സഹോദരി സരസുവിനെയും ചേർത്തുപിടിച്ച് മുത്തംനൽകി. ചന്ദ്രികയ്ക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് അച്ഛൻ മരുതി മരിച്ചത്. തുടർന്ന് അമ്മ മല്ലിയുടെ തണലിലാണ് മൂന്ന് മക്കളുള്ള കുടുംബം മുന്നോട്ടുപോയത്. പ്രാരബ്ധങ്ങൾക്കിടയിലും മല്ലി മൂന്ന് മക്കളെയും പഠിപ്പിച്ചെങ്കിലും കാര്യമായ തൊഴിലൊന്നും ലഭിച്ചില്ല. ചന്ദ്രിക ബി.കോം. വരെ പഠിച്ചിട്ടുണ്ട്. 2018 െഫബ്രുവരി 23-നാണ് മധുവിനെ മോഷണം ആരോപിച്ച് കെട്ടിയിട്ട് അടിച്ചുകൊന്നത്. പരിശീലനകാലഘട്ടത്തിൽ ഉദ്യോഗസ്ഥരും സഹപ്രവർത്തകരും പ്രത്യേക പരിഗണന നൽകിെയന്ന് ചന്ദ്രിക പറഞ്ഞു. ഒമ്പതുമാസത്തെ പരിശീലനത്തിനു ശേഷമാണ് കേരള പോലീസിലെ ആദ്യ ആദിവാസി ബാച്ച് ബുധനാഴ്ച രാവിലെ പാസിങ് ഔട്ട് പരേഡ് വിജയകരമായി പൂർത്തീകരിച്ചത്. content highlights: attapadi madhu sister chandrika join kerala police
from mathrubhumi.latestnews.rssfeed http://bit.ly/2Jmi5au
via
IFTTT
No comments:
Post a Comment