അധ്യാപകന്‍ പ്ലസ്ടു പരീക്ഷയെഴുതിയ സംഭവം; രേഖകള്‍ പിടിച്ചെടുത്തു, അറസ്റ്റ് ഉടനെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

അധ്യാപകന്‍ പ്ലസ്ടു പരീക്ഷയെഴുതിയ സംഭവം; രേഖകള്‍ പിടിച്ചെടുത്തു, അറസ്റ്റ് ഉടനെന്ന് സൂചന

കോഴിക്കോട്: മുക്കം നീലേശ്വരം സർക്കാർ സ്കൂളിൽ അധ്യാപകൻ പ്ലസ്ടു പരീക്ഷയെഴുതിയ സംഭവത്തിൽ അധ്യാപകൻ കുറ്റക്കാരനെന്ന് ശരിവെക്കുന്ന പല രേഖകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നീലേശ്വരം സ്കൂളിൽ പോലീസ് നടത്തിയ തെളിവെടുപ്പിനിടയിലും പരിശോധനിയിലുമാണ് രേഖകൾ പിടിച്ചെടുത്തത്. എന്നാൽ എന്തൊക്കെ രേഖകളാണ് പിടിച്ചെടുത്തത് എന്ന് വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചോദ്യം ചെയ്യലിൽ വിദ്യാർഥികൾക്ക് കാണിച്ച് കൊടുത്ത ഇംഗ്ലീഷ് ഉത്തരക്കടലാസ് തന്റേതല്ലെന്ന് വിദ്യാർഥി തിരിച്ചറിഞ്ഞിരുന്നു. വിദ്യാർഥി എഴുതിയെന്ന് പറയുന്ന പേപ്പർ കണ്ടെത്തിയിരുന്നുമില്ല. അധ്യാപകൻ വിദ്യാർഥികളുടെ അറിവോടെയല്ല പരീക്ഷ എഴുതിയത് എന്നതിന് നിർണായക തെളിവായി മാറും ആ ഉത്തരക്കടലാസുകൾ. ഇത് കണ്ടെത്തണമെങ്കിൽ അധ്യാപകന്റെ അറസ്റ്റിലൂടെ മാത്രമേ സാധിക്കൂ. ഇതിനിടെ കേസിൽ മുൻകൂർ ജാമ്യം തേടി അഭിഭാഷകൻ കോടതിയെ സമീപിച്ചു. പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയ ഒളിവിലായ അധ്യാപകൻ നിഷാദ് വി മുഹമ്മദാണ് മുൻകൂർ ജാമ്യം തേടി കോഴിക്കോട് സെഷൻസ് കോടതിയ സമീപിച്ചത്. ഈ അധ്യാപകൻ അടക്കം മൂന്ന് പേർക്കെതിരേ മുക്കം പോലീസ് കേസെടുത്തിരുന്നു. ആൾമാറാട്ടത്തിനടക്കമായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നതിനിടെയാണ് മുൻകൂർ ജാമ്യം തേടിയത്. കേസ് ഉടൻ പരിഗണിക്കും. പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയ നിഷാദ് വി മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പാൾ കെ.റസിയ, പരീക്ഷാ ചുമതലയുണ്ടായിരുന്ന മറ്റൊര് സ്കൂളിലെ അധ്യാപകൻ ഫൈസൽ എന്നിവരാണ് ഒളിവിലുള്ളത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ തെളിവെടുപ്പിൽ അധ്യാപകൻ പരീക്ഷയിൽ തിരിമറി നടത്തിയതായി ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിരുന്നു. രണ്ട് പ്ലസ്ടു വിദ്യാർഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂർണമായും മറ്റ് 32 പ്ലസ് വൺ വിദ്യാർഥികളുടെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിലെ ഉത്തരക്കടലാസ് മാറ്റിയെഴുതിയെന്നുമാണ് കണ്ടെത്തിയത്. ഇതിൽ രണ്ട് വിദ്യാർഥികളോട് ജൂൺ ആദ്യ വാരം നടക്കുന്ന സേ പരീക്ഷ എഴുതാൻ നിർദേശിച്ചിട്ടുണ്ട്. ബിരുദ തലത്തിലേക്കുള്ള പ്രവേശനം തടസ്സപ്പെടാതിരിക്കാനുള്ള പോം വഴിയെന്നോണമാണ് ഇങ്ങനെയൊരു നിർദേശം അധികൃതർ മുന്നോട്ട് വെച്ചത്. എന്നാൽ ഇക്കാര്യം സാധിക്കില്ലെന്ന് വിദ്യാർഥികൾ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. 32 പ്ലസ്വൺ വിദ്യാർഥികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല Content Highlights:Police Seized Documents Supporting Fraud Plustwo Exam in Neeleswaram


from mathrubhumi.latestnews.rssfeed http://bit.ly/2YtWYXs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages