ന്യൂഡൽഹി: പശ്ചിമബംഗാളിൽ നടന്ന അക്രമ സംഭവങ്ങളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളിലുണ്ടായ അക്രമ സംഭവങ്ങൾക്കു പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നും ബിജെപിക്ക് അതിൽ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയാണ് അക്രമങ്ങൾ നടത്തുന്നതെങ്കിൽ അത് മറ്റു സംസ്ഥാനങ്ങളിലും ഉണ്ടാവേണ്ടതായിരുന്നു. വോട്ടെടുപ്പ് പൂർത്തിയായ ആറ് ഘട്ടങ്ങളിലും ബംഗാളിൽ മാത്രമാണ് അക്രമ സംഭവങ്ങളുണ്ടായത്. എന്നാൽ മമതാ ബാനർജി പറയുന്നത് ബിജെപിയാണ് അക്രമങ്ങൾക്കു പിന്നിലെന്നാണ്. എന്നാൽ അവരോട് പറയാനുള്ളത് ഒരു കാര്യമാണ്. നിങ്ങൾ മത്സരിക്കുന്നത് ബംഗാളിലെ 42 സീറ്റുകളിൽ മാത്രമാണ്. ഞങ്ങൾ രാജ്യമെമ്പാടും മത്സരിക്കുന്നുണ്ട്. എന്നാൽ അവിടെയൊന്നും അക്രമങ്ങളുണ്ടാവുന്നില്ല.- അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം കൊൽക്കത്തയിലുണ്ടായ അക്രമ സംഭവങ്ങളിൽ പോലീസ് നിഷ്ക്രിയമായി നിൽക്കുകയായിരുന്നെന്നും അമിത് ഷാ ആരോപിച്ചു. ബിജെപിയുടെ റോഡ് ഷോയ്ക്ക് മണിക്കൂറുകൾക്കു മുൻപ് ബിജെപിയുടെ ബാനറുകളും പോസ്റ്ററുകളും നീക്കംചെയ്യപ്പെട്ടു. ബിജെപി പ്രവർത്തകരെ പ്രകോപിപ്പിക്കാൻ വലിയ ശ്രമങ്ങളുണ്ടായെങ്കിലും അവർ അതിൽ വിജയിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു. കൊൽക്കത്ത നഗരത്തിൽനിന്ന് നോർത്ത് കൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ റാലി സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കൊൽക്കത്തയിലെ റാലിയിൽ പങ്കെടുത്തത്. ബി.ജെ.പി. റാലി കൽക്കട്ട സർവകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. അമിത് ഷായുടെ റാലിയിലെ വാഹനത്തിന് നേരെ സർവകലാശാല ക്യാമ്പസിൽനിന്ന് കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. വാഹനങ്ങൾ കത്തിക്കുകയും വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്തു. Content Highlights:Trinamool Congress, violence in West Bengal, Amit Shah, Lok Sabha Election 2019
from mathrubhumi.latestnews.rssfeed http://bit.ly/2Hmrayc
via
IFTTT
No comments:
Post a Comment